Explore Categories

 

 PDF

TallyPrime Release 5.0 & TallyPrime Edit Log Release 5.0 റിലീസ് നോട്ട്സ് | പുതിയ മാറ്റങ്ങൾ എന്തൊക്കെ?

ഇന്ത്യൻ ഉപയോക്താക്കൾക്ക് Connected GST ഉപയോഗിച്ച് എളുപ്പത്തിൽ GST റിട്ടേൺ അപ്‌ലോഡ് ചെയ്യാനും ഫയൽ ചെയ്യാനും TDS സെക്ഷൻ 194Q പ്രകാരം നികുതി കണക്കുകൂട്ടലുകൾ ഓട്ടോമേറ്റ് ചെയ്യാനും TallyPrime-ൽ നിന്ന് നേരിട്ട് Tally Plug-Ins മാനേജ് ചെയ്യാനും കഴിയും.

മിഡിൽ ഈസ്റ്റിലെയും ബംഗ്ലാദേശിലെയും ഉപയോക്താക്കൾക്ക് അവരുടെ മാതൃഭാഷയിൽ TallyPrime-ൽ നിന്ന് പ്രയോജനം നേടാൻ കഴിയും. ഒരു നെറ്റ് വർക്കിലെ വ്യത്യസ്ത കമ്പ്യൂട്ടറുകളിൽ ഇഷ്ടപ്പെട്ട ഭാഷ ഉപയോഗിക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.

നിങ്ങൾക്ക് നിങ്ങളുടെ രീതിയിൽ ബില്ലുകൾ ക്രമീകരിക്കാനും (Sort Bills), Stripe View ഉപയോഗിച്ച് വ്യക്തമായ ഇൻവോയ്സുകളും റിപ്പോർട്ടുകളും ഉപയോഗിക്കുവാനും, പ്രധാനപ്പെട്ട ജോലികൾക്കായി തൽക്ഷണ അറിയിപ്പുകൾ നേടാനും കഴിയും.

കാര്യമായ മറ്റു പല മെച്ചപ്പെടുത്തലുകളും ഉണ്ട്.

നിങ്ങൾക്ക് റിലീസ് നോട്ട്സ് English-ലും വായിക്കാം.

Connected GST ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിംഗ് & കോംപ്ലിയൻസ് ആവശ്യങ്ങൾ മാസ്റ്റർ ചെയ്യുക

അനായാസമായ GST അനുവർത്തന അനുഭവത്തിലേക്ക് സ്വാഗതം. GST ആവശ്യകതകളുമായി നിങ്ങളുടെ പുസ്തകങ്ങൾ സന്തുലിതമാക്കുന്നത് ഇപ്പോൾ എന്നത്തേക്കാളും എളുപ്പമാണ്, എല്ലാം TallyPrime-ന്റെ നിലവിലുള്ള അനുഭവത്തിൽ.

പ്രധാന സവിശേഷതകൾ

  • ലളിതമായ അപ്‌ലോഡുകളും ഡൗൺലോഡുകളും: TallyPrime-ൽ നിന്ന് നേരിട്ട് GSTR -1, GSTR -3B, CMP-08 എന്നിവ GST പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യുക. GSTR-1, GSTR -3B, GSTR -2A, GSTR -2B എന്നിവ ഏതാനും ക്ലിക്കുകളിൽ ഡൗൺലോഡ് ചെയ്യുക.
  • അനായാസമായ ഫയലിംഗ്: പോർട്ടൽ തുറക്കുക പോലും ചെയ്യാതെ TallyPrime-ൽ നിന്ന് നിങ്ങളുടെ GSTR-1 നേരിട്ട് ഫയൽ ചെയ്യുക. DSC അല്ലെങ്കിൽ EVC ഫയലിംഗ് രീതി തിരഞ്ഞെടുക്കുക.
  • തത്സമയ പാർട്ടി വിവരങ്ങൾ: പോർട്ടലിൽ നിന്നുള്ള തത്സമയ വിശദാംശങ്ങൾ ഉപയോഗിച്ച് പാർട്ടി ലെഡ്ജറുകൾ വേഗത്തിൽ ക്രീയേറ്റ് ചെയ്യുകയും സാധൂകരിക്കുകയും ചെയ്യുക. പാർട്ടി വിവരങ്ങളുടെ മാനുവൽ എൻട്രി ഇനി വേണ്ട. പാർട്ടിയുടെ GSTIN/UIN പൂരിപ്പിക്കുക, മറ്റു വിവരങ്ങൾ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യുക.
  • ITC-യെക്കുറിച്ചുള്ള പ്രധാന ഉൾക്കാഴ്ചകൾ: Bills Payable ഉപയോഗിച്ച് ഒന്നോ നൂറുകണക്കിന് വിതരണക്കാരുടെയോ ITC റിസ്ക് വളരെ കൃത്യതയോടെ ട്രാക്കുചെയ്യുക. അതുപോലെ, Bills Receivable ഉപയോഗിച്ച്, ഒരു പാർട്ടിയുടെ തീർപ്പുകൽപ്പിക്കാത്ത ബില്ലുകൾക്കെതിരെ ഇൻവോയ്സ് അപ്‌ലോഡുകളുടെ നില ട്രാക്കുചെയ്യുക. Ledger Vouchers – GST, Ledger Outstandings – GST, മുൻകൂട്ടി നിർവചിച്ച saved view എന്നിവ പോലുള്ള വിശദമായ റിപ്പോർട്ടുകൾ ഉപയോഗിച്ച് കൂടുതൽ വ്യക്തത നേടുക.

പ്രയോജനങ്ങൾ

  • സുഗമമായ ഫയലിംഗ്, അപ്‌ലോഡ് അല്ലെങ്കിൽ ഡൗൺലോഡ് എന്നിവ ഉറപ്പാക്കുന്നതിന് പൊരുത്തക്കേടുകളും (mismatches) തിരസ്കരണങ്ങളും (rejections) അനായാസമായി പരിഹരിക്കുക.
  • GST പോർട്ടലിലേക്ക് സുരക്ഷിതമായി ബന്ധിപ്പിച്ചിരിക്കുന്ന അപ്‌ലോഡ്, ഡൗൺലോഡ്, പാർട്ടി വാലിഡേഷൻ തുടങ്ങിയ ഓട്ടോമേറ്റഡ് പ്രക്രിയകൾ ഉപയോഗിച്ച് സമയം ലാഭിക്കുക.
  • TallyPrime-നുള്ളിൽ നേരിട്ട് നിങ്ങളുടെ കമ്പ്ലയൻസും സാമ്പത്തിക ഇടപാടുകളും തത്സമയ വ്യക്തതയോടെ അറിയിക്കുക.
  • കുറഞ്ഞ പരിശ്രമം കൊണ്ട് കമ്പ്ലയൻസ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. അതിനാൽ നിങ്ങളുടെ ബിസിനസ്സ് വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് കൂടുതൽ സമയം ലഭിക്കും.

ഫയലിംഗിന് നിങ്ങളുടെ സൗകര്യമനുസരിച്ച് Connected GST, നിലവിലുള്ള ഓഫ് ലൈൻ സവിശേഷതകൾ എന്നിവയിൽ നിന്ന് നിങ്ങൾക്കിഷ്ടപ്പെട്ട വിധം തിരഞ്ഞെടുക്കാം.

ഏറ്റവും പുതിയ പരിധി അനുസരിച്ച് B2CL ഇൻവോയ്സുകൾ പരിപാലിക്കുക

ഏറ്റവും പുതിയ Threshold Limit അനുസരിച്ച് (വിജ്ഞാപന നമ്പർ 12/2024 – സെൻട്രൽ ടാക്സ് വഴി 2.5 ലക്ഷത്തിൽ നിന്ന് 1 ലക്ഷം രൂപയായി കുറച്ചത്) ഇപ്പോൾ നിങ്ങളുടെ B2CL ഇടപാടുകൾ എളുപ്പത്തിൽ പരിപാലിക്കാൻ കഴിയും.

നിങ്ങളുടെ ഇടപാടുകൾക്കായി നിങ്ങൾ Effective Date മാത്രമേ സെറ്റ് ചെയ്യേണ്ടതുള്ളു. അതിനുശേഷം അവ GSTR-1-ഇന്റെ B2C (Large) Invoices – 5A, 5B വിഭാഗത്തിൽ തടസ്സമില്ലാതെ ദൃശ്യമാകും.

TDS സെക്ഷൻ 194Q പാലിക്കുന്നതിനുള്ള ഓട്ടോമേറ്റഡ് ടാക്സ് കണക്കുകൂട്ടൽ

ധനകാര്യ ബില്ലിന്റെ സെക്ഷൻ 194Q പാലിക്കുന്നതിന് വാങ്ങുന്ന ചരക്കുകളുടെ TDS-ന് തടസ്സരഹിതമായ നികുതി കിഴിവ് അനുഭവിക്കുക. ഇതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

TallyPrime-നുള്ളിലെ Tally Plug-In മാനേജ്മെന്റ്

TallyPrime-ന്റെ നിലവിലുള്ള സവിശേഷതകൾക്കപ്പുറത്തേക്ക് വ്യാപിക്കുന്ന നിർദ്ദിഷ്ട ബിസിനസ്സ് ആവശ്യങ്ങൾക്കുള്ള അധിക കഴിവുകളുമായി ടാലി സൊല്യൂഷൻസ് വികസിപ്പിച്ചെടുത്ത Tally Plug-In വരുന്നു. TallyCapital partners-ൽ നിന്ന് നിങ്ങൾക്ക് എളുപ്പത്തിൽ TallyCapital Plug-In എടുക്കാം. Tally Plug-In Management റിപ്പോർട്ടിൽ നിന്ന് Plug-In-നുകളെക്കുറിച്ച് അറിയുക, Plug-In സ്റ്റാറ്റസുകൾ പരിശോധിക്കുക, കൂടുതലായി മറ്റുപലതും അറിയുക.

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നതിനും ലോൺ യോഗ്യത പരിശോധിക്കുന്നതിനും നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ബിസിനസ് ലോണിന് അപേക്ഷിക്കുന്നതിനും TallyCapital Plug-In ഉപയോഗിക്കുക. കൂടുതൽ അറിയാൻ നിങ്ങളുടെ Tally Partner-റുമായി ബന്ധപ്പെടുക.

അറബിയിൽ TallyPrime ഉപയോഗിക്കുക

TallyPrime ഇപ്പോൾ മെച്ചപ്പെട്ട സവിശേഷതകളോടെ അറബിയിൽ ഉപയോഗിക്കാം. ഇത് ഉപയോക്താക്കൾക്ക് സമ്പന്നമായ അനുഭവം നൽകുന്നു.

  • ഭാഷ അറബിയിലേക്ക് മാറ്റുക: ഭാഷ മാറ്റുന്നതിലും നിങ്ങൾ ഇഷ്ടപ്പെടുന്ന ഭാഷയിൽ പ്രവർത്തിക്കുന്നതിലും ഇപ്പോൾ തടസ്സമില്ലാത്ത അനുഭവം ലഭിക്കും.
  • ഒരേസമയം അറബിയും ഇംഗ്ലീഷും ഉപയോഗിക്കുക: മൾട്ടി-യൂസർ പരിതസ്ഥിതിയിൽ ഓരോ ഉപയോക്താവിനും ഒരേസമയം അവരുടെ ഇഷ്ടപ്പെട്ട ഭാഷയിൽ പ്രവർത്തിക്കാനും ഡാറ്റ നഷ്ടപ്പെടാതെ ഏത് സമയത്തും ഭാഷ മാറ്റാനും കഴിയും. ഭാഷയുടെ തടസ്സങ്ങളില്ലാതെ പ്രവർത്തിക്കാൻ മാസ്റ്റേഴ്സിൽ ലാംഗ്വേജ് അലിയാസ് ഉപയോഗിക്കുക. ഇത് ഓരോ ഉപയോക്താവിനെയും അവരുടെ ഇഷ്ടപ്പെട്ട ഭാഷയിൽ റിപ്പോർട്ടുകൾ കാണാൻ പ്രാപ്തമാക്കുന്നു.
  • ഇൻവോയ്സിൽ തുക വാക്കുകളിൽ അച്ചടിക്കുക: നിങ്ങൾ അക്കങ്ങൾ പ്രിന്റ് ചെയ്യുന്നതുപോലെ തന്നെ അറബിയിൽ വാക്കുകളിൽ തുക അച്ചടിക്കുക. ഈ സവിശേഷത ഉപയോഗിച്ച്, നിങ്ങളുടെ എല്ലാ വൗച്ചറുകളും കൃത്യമായി അറബിയിൽ ദൃശ്യമാകും.
  • കൃത്യമായ വാറ്റ് കണക്കുകൂട്ടൽ: കൃത്യമായ വാറ്റ് കണക്കുകൂട്ടൽ ഉറപ്പാക്കിക്കൊണ്ട് നിങ്ങൾക്ക് ഇപ്പോൾ അറബിയിൽ എല്ലാ മാസ്റ്റേഴ്സും സൃഷ്ടിക്കാനും ഇടപാടുകൾ റെക്കോർഡുചെയ്യുമ്പോൾ അവ ഉപയോഗിക്കാനും കഴിയും.

നിങ്ങൾക്ക് നിലവിലുള്ള ഫ്ലെക്സിബിലിറ്റി ഉപയോഗിച്ച് ഇംഗ്ലീഷിൽ TallyPrime ഉപയോഗിക്കാനും ഇംഗ്ലീഷിലോ അറബിയിലോ മാസ്റ്റേഴ്സ് സൃഷ്ടിക്കാനും ഇടപാടുകൾ റെക്കോർഡുചെയ്യാനും കഴിയും. പതിവുപോലെ, ആവശ്യാനുസരണം അതത് ഭാഷയിലോ ദ്വിഭാഷയിലോ നിങ്ങൾക്ക് ഇൻവോയ്സുകൾ പ്രിന്റുചെയ്യാം.

അറബിയിൽ TallyPrime പ്രവർത്തിപ്പിച്ച് ലാളിത്യത്തിന്റെ ശക്തിയോടെ അക്കൗണ്ടിംഗ് ആസ്വദിക്കുക. ഈ ഫീച്ചറിനെക്കുറിച്ച് കൂടുതലറിയാൻ, Use TallyPrime in Your Preferred Language എന്ന പേജ് കാണുക.

ബംഗ്ലായിൽ TallyPrime ഉപയോഗിക്കുക

TallyPrime ഇപ്പോൾ ബംഗ്ലായിൽ ഉപയോഗിക്കാം. ഇത് ഉപയോഗത്തിന്റെ എളുപ്പം വർദ്ധിപ്പിക്കുന്നു, പ്രത്യേകിച്ച് തദ്ദേശീയ സംസാരിക്കുന്നവർക്കിടയിൽ.

  • ഭാഷ ബംഗ്ലായിലേക്ക് മാറ്റുക: ഭാഷ മാറ്റുന്നതിനും നിങ്ങൾ ഇഷ്ടപ്പെടുന്ന ഭാഷയിൽ പ്രവർത്തിക്കുന്നതിനും നിങ്ങൾക്ക് ഇപ്പോൾ തടസ്സമില്ലാത്ത അനുഭവം ലഭിക്കും. മൾട്ടി-യൂസർ പരിതസ്ഥിതിയിലെ ഓരോ ഉപയോക്താവിനും ഒരേസമയം അവരുടെ ഇഷ്ടപ്പെട്ട ഭാഷയിൽ പ്രവർത്തിക്കാനും ഡാറ്റ നഷ്ടപ്പെടാതെ ഏത് സമയത്തും ഭാഷ മാറ്റാനും കഴിയും.
  • ഇൻവോയ്സുകളും റിപ്പോർട്ടുകളും പ്രിന്റ് ചെയ്യുക: മാസ്റ്റർ ക്രീഷൻ സമയത്ത് ലാംഗ്വേജ് അലിയാസ് ഉൾപ്പെടുത്തി ഇപ്പോൾ ഇൻവോയ്സുകളും റിപ്പോർട്ടുകളും ബംഗ്ലായിൽ പ്രിന്റ് ചെയ്യാൻ കഴിയും. കൂടാതെ, ഇപ്പോൾ നിങ്ങൾക്ക് ബംഗ്ലാ ഭാഷയിലും തുക പ്രിന്റ് ചെയ്യാൻ കഴിയും.

ബംഗ്ലാ ഭാഷയിൽ TallyPrime പ്രവർത്തിപ്പിച്ച് ലാളിത്യത്തിന്റെ ശക്തിയോടെ അക്കൗണ്ടിംഗ് ആസ്വദിക്കുക. ഈ ഫീച്ചറിനെക്കുറിച്ച് കൂടുതലറിയാൻ, Use TallyPrime in Your Preferred Language എന്ന പേജ് കാണുക.

പേയ്മെന്റുകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് തീർപ്പുകൽപ്പിക്കാത്ത ബില്ലുകൾ തരംതിരിക്കുക

TallyPrime Release 5.0 തീർപ്പുകൽപ്പിക്കാത്ത ബില്ലുകൾ തരംതിരിക്കാൻ പ്രാപ്തമാക്കുന്ന കാര്യക്ഷമമായ പേയ്മെന്റ് മാനേജ്മെന്റ് സംവിധാനം വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ Due Date-ന്റെ ക്രമത്തിൽ പേയ്മെന്റുകൾ നടത്തുകയും, ഏറ്റവും പഴയ ബിൽ ആദ്യം തീർപ്പാക്കുകയും ചെയ്യാം. അതുവഴി, ലേറ്റ് ഫീസിന്റെയും പിഴകളുടെയും ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നു. നിങ്ങളുടെ ബിസിനസ്സ് സമ്പ്രദായങ്ങൾ അനുസരിച്ച് ബിൽ തീയതി, ബാലൻസ് മുതലായ മറ്റ് വിവരങ്ങൾ അടിസ്ഥാനമാക്കി നിങ്ങൾക്ക് ബില്ലുകൾ ക്രമീകരിക്കാനും കഴിയും.

Stripe View ഉപയോഗിച്ച് റിപ്പോർട്ടുകളുടെയും വൗച്ചറുകളുടെയും മെച്ചപ്പെട്ട വായനാക്ഷമത

വലിയ അളവിൽ ഡാറ്റയുള്ള റിപ്പോർട്ടുകളിലെ എൻട്രികളുടെ വായനാക്ഷമത മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള Stripe View അവതരിപ്പിക്കുന്നു. എല്ലാ വൗച്ചറുകൾക്കും റിപ്പോർട്ടുകൾക്കും അല്ലെങ്കിൽ നിർദ്ദിഷ്ട വൗച്ചറുകൾക്കും റിപ്പോർട്ടുകൾക്കും മാത്രം നിങ്ങൾക്ക് Stripe View ഉപയോഗിക്കാം. TallyPrime-ൽ നിന്ന് ഡോക്യുമെന്റുകൾ അച്ചടിക്കുമ്പോഴോ എക്സ്പോർട് ചെയ്യുമ്പോഴോ പങ്കിടുമ്പോഴോ നിങ്ങൾക്ക് ആവശ്യാനുസരണം stripes ഉപയോഗിക്കാം.

പുതിയ ബെൽ ഐക്കൺ ഉപയോഗിച്ച് തൽക്ഷണ അറിയിപ്പുകൾ

Notifications റിപ്പോർട്ട്, ബെൽ ഐക്കൺ എന്നിവ ഉപയോഗിച്ച് അറിയിപ്പുകൾക്കായുള്ള മെച്ചപ്പെട്ട അനുഭവം TallyPrime 5.0- ൽ ആസ്വദിക്കുക. ടിഎസ്എസ് പുതുക്കൽ, ലൈസൻസ് മാനേജ്മെന്റ്, TallyPrime അപ്ഗ്രേഡുകൾ തുടങ്ങിയ നിർണായക ജോലികളെക്കുറിച്ച് നിങ്ങളെ അറിയിക്കാനാണ് റിപ്പോർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ ഉപയോക്താക്കൾക്കായി GST അപ്‌ലോഡുകൾ, ഡൗൺലോഡുകൾ, റിട്ടേൺ ഫയലിംഗ് എന്നിവയെക്കുറിച്ചറിയുവാനും കഴിയും.

നിങ്ങൾക്ക് താഴെ പറയുന്നവ സാധ്യമാകും:

  • ഒരൊറ്റ റിപ്പോർട്ടിലൂടെ ഒന്നിലധികം പ്രവർത്തനങ്ങളെക്കുറിച്ച് സമയബന്ധിതമായി അറിയിപ്പുകൾ സ്വീകരിക്കുക, നിങ്ങളുടെ ബിസിനസ്സ് ഉത്തരവാദിത്തങ്ങളുടെ മുകളിൽ തുടരുക.
  • Notifications റിപ്പോർട്ടിൽ നിന്ന് നേരിട്ട് ആവശ്യമായ നടപടികൾ കൈക്കൊള്ളുക. സ്‌ക്രീനുകളോ മൊഡ്യൂളുകളോ മാറേണ്ടതിന്റെ ആവശ്യകത കുറയ്ക്കുക.
  • ഏതെങ്കിലും അറിയിപ്പുകളെ കുറിച്ച് നിങ്ങളെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്ന രീതിയിൽ ബെൽ ഐക്കൺ ഇൻഡിക്കേറ്റർ കോൺഫിഗർ ചെയ്യുക.
  • ബെൽ ഐക്കണിൽ റെഡ് ഡോട്ട് എപ്പോൾ കാണിക്കണമെന്ന് കോൺഫിഗർ ചെയ്യുക.

മറ്റ് മെച്ചപ്പെടുത്തലുകൾ

ഏറ്റവും പുതിയ റിലീസിലേക്ക് ഡാറ്റയുടെ തടസ്സമില്ലാത്ത മാറ്റം

TallyPrime Release 3.0 അല്ലെങ്കിൽ അതിനു ശേഷമോ ഉള്ള റിലീസുകളിൽനിന്നു Release 5.0-ലേക്ക് നിങ്ങളുടെ കമ്പനി ഡാറ്റ നീക്കുന്നതിന് മൈഗ്രേഷൻ ആവശ്യമില്ല. ഒരു ബാക്കപ്പ് എടുത്ത് ഡാറ്റ ലോഡ് ചെയ്യുക, നിങ്ങളുടെ ദൈനംദിന ബിസിനസ്സ് പ്രവർത്തനങ്ങൾ തുടരുക. TallyPrime ഡാറ്റാ വേർഷൻ അപ്ഡേറ്റ് ചെയ്യുന്നതിനാൽ അതേ ഡാറ്റ TallyPrime-ന്റെ മുമ്പത്തെ പതിപ്പുകളിൽ ലോഡുചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയുന്നു.

ധനകാര്യ (നമ്പർ 2) ബിൽ 2024-25 പ്രകാരമുള്ള മാറ്റങ്ങൾ

പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ ജീവനക്കാർക്കായി പുതുക്കിയ ആദായനികുതി സ്ലാബുകളുമായി TallyPrime 5.0.

2024-25 ലെ ഫിനാൻസ് (നമ്പർ 2) ബിൽ അനുസരിച്ച്, തൊഴിലുടമകൾക്ക് ഇപ്പോൾ ഇനിപ്പറയുന്നവ ചെയ്യാൻ കഴിയും:

  • ഏറ്റവും പുതിയ ബജറ്റ് മാറ്റങ്ങൾ പാലിക്കുക.
  • ജീവനക്കാരുടെ പ്രൊഫൈലുകളിൽ കൃത്യമായ ആദായനികുതി കണക്കുകൂട്ടൽ ഉറപ്പാക്കുക.

പ്രൈസ് ലെവൽസിനും ബാങ്ക് റീകൺസിലിയേഷനും എഡിറ്റ് ലോഗുകൾ

പ്രൈസ് ലെവൽ, ബാങ്ക് റീകൺസിലിയേഷൻ എന്നിവക്കുള്ള എഡിറ്റ് ലോഗുകൾ ഡാറ്റാ വലുപ്പത്തിൽ അമിതമായ വർദ്ധനവിന് കാരണമായി. ഈ പ്രശ്നം പരിഹരിച്ചു.

നിങ്ങളുടെ പേയ്മെന്റ്, റെസീറ്റ് വൗച്ചറുകൾ തടസ്സമില്ലാതെ WhatsApp ചെയ്യുക

പേയ്മെന്റ് അല്ലെങ്കിൽ റെസീറ്റ് വൗച്ചറുകൾ പങ്കിടുമ്പോൾ സ്വീകർത്താവിന്റെ WhatsApp നമ്പർ ഇപ്പോൾ പാർട്ടി ലെഡ്ജറിൽ നിന്ന് സ്വയമേവ പൂരിപ്പിക്കും.

ബൾക്ക് ഡാറ്റയുടെ മെച്ചപ്പെട്ട പ്രോസസ്സിംഗ്

ബൾക്ക് ഡാറ്റ പ്രോസസ്സിംഗ് ഇപ്പോൾ എന്നത്തേക്കാളും വേഗതയേറിയതും കൂടുതൽ അവലംബിക്കാവുന്നതുമാണ്, ഡാറ്റ ദൂഷിതമാകാനുള്ള സാധ്യതകളൊന്നുമില്ലാതെ തന്നെ. ഇമ്പോർട്ട്, സിങ്ക്രോനൈസേഷൻ, ബാങ്ക് റീകൺസിലിയേഷൻ, മൈഗ്രേഷൻ തുടങ്ങിയ പ്രക്രിയകൾ ഇതിൽ ഉൾപ്പെടുന്നു.

GST

  • തടസ്സമില്ലാതെ വൗച്ചറുകളുടെ GST നില അപ്ഡേറ്റ് ചെയ്യുക
    ഇപ്പോൾ ദൈനംദിന ജോലിയിൽ തടസ്സമില്ലാതെ GST-യുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നിങ്ങളുടെ മാസ്റ്റേഴ്സിൽ അപ്ഡേറ്റ് ചെയ്യാൻ കഴിയും.

    നിങ്ങളുടെ ആവശ്യകതകളെ അടിസ്ഥാനമാക്കി, മാസ്റ്റേഴ്സ് സേവ് ചെയ്യുമ്പോഴോ GST റിപ്പോർട്ടുകൾ തുറക്കുമ്പോഴോ വൗച്ചറുകളുടെ GST സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

  • GST Registration Details (History)-ലേക്ക് എളുപ്പത്തിൽ പ്രവേശനം
    മുമ്പ്, ഒരു മാസ്റ്ററിന്റെ GST Registration Details (History) ലഭ്യമായിരുന്നത് More Details > Show More-ന് കീഴിൽ ആയിരുന്നു.

    എന്നാൽ, ഇപ്പോൾ ഇത് നിങ്ങൾക്ക് More Details-ന് കീഴിൽ നേരിട്ട് കാണാൻ കഴിയും.

  • ഡിലീറ്റ് ചെയ്ത അല്ലെങ്കിൽ മാറ്റം വരുത്തിയ വൗച്ചറുകൾക്കായുള്ള ഡിലീറ്റ് അഭ്യർത്ഥന പുനഃക്രമീകരിക്കുക

    ഒരു വൗച്ചർ എക്സ്പോർട് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ ചെയ്ത ശേഷം, നിങ്ങൾ അത് ഡിലീറ്റ് ചെയ്യുകയോ, GSTIN, വൗച്ചർ നമ്പർ തുടങ്ങിയ ചില വിശദാംശങ്ങളിൽ മാറ്റം വരുത്തുകയോ ചെയ്തിരിക്കാം. അത്തരം ഇടപാടുകൾ Marked for Deletion on Portal-ന് കീഴിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

    ഇപ്പോൾ, ഡിലീറ്റ് അഭ്യർത്ഥന പുനഃക്രമീകരിച്ച് നിങ്ങൾക്ക് അത്തരം ഇടപാടുകളിലെ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും.

  • GST-ഇതര ഇടപാടുകളുടെ മെച്ചപ്പെട്ട മാനേജുമെന്റ്
    മുമ്പ്, Uncertain Transactions-സായി പ്രത്യക്ഷപ്പെട്ടിരുന്നതിനാൽ GST-ഇതര ഇടപാടുകൾ നിങ്ങൾ പരിഹരിക്കേണ്ടിയിരുന്നു.

    ഇപ്പോൾ, ഈ ഇടപാടുകൾ GST റിപ്പോർട്ടുകളിൽ Not Relevant for This Return-ആയി അടയാളപ്പെടുത്തുന്നു.

  • Uncertain Transactions-ന്റെ മൊത്തമായ തീർപ്പാക്കൽ
    GST റിപ്പോർട്ടുകളിൽ, നിങ്ങൾക്ക് ഇപ്പോൾ ഒന്നിലധികം Uncertain Transactions തിരഞ്ഞെടുക്കാനും ഒറ്റയടിക്ക് പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയും.

    നികുതി നിരക്ക്, GST രജിസ്ട്രേഷൻ അല്ലെങ്കിൽ HSN/SAC എന്നിവയിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, നിങ്ങൾ അവ ഓരോന്നായി പരിഹരിക്കേണ്ടതില്ല.

  • സപ്ലയർ ഇൻവോയ്സ് വിശദാംശങ്ങൾ ഇല്ലാതെ വാങ്ങലുകളും ഡെബിറ്റ് നോട്ടുകളും
    സപ്ലയർ ഇൻവോയ്സ് നമ്പർ അല്ലെങ്കിൽ തീയതി ഇല്ലാത്ത വാങ്ങലുകളും ഡെബിറ്റ് നോട്ടുകളും ഇനി Uncertain Transactions-ൽ ദൃശ്യമാകില്ല.

    ഇപ്പോൾ നിങ്ങൾക്ക് അവ താഴെ പറയുന്ന വിഭാഗങ്ങളിൽ കാണാൻ കഴിയും:

മാത്രമല്ല, നിങ്ങൾക്ക് സപ്ലയർ ഇൻവോയ്സ് നമ്പറും തിയതിയും പ്രസക്തമായ വിഭാഗങ്ങളിലെ ഇടപാടുകൾ ഡ്രിൽ ഡൌൺ ചെയ്ത് അപ്ഡേറ്റ് ചെയ്യുകയും റീകൺസിലിയേറ്റ് ചെയ്യുകയും ചെയ്യാം.

  • മുമ്പ് എക്സ്പോർട് ചെയ്ത ഇടപാടുകൾ GSTR-1 ൽ കാണുക
    GSTR-1 എക്സ്പോർട് ചെയ്യുമ്പോൾ, മുമ്പ് എക്സ്പോർട് ചെയ്ത ഇടപാടുകൾ റൈറ്റ് ബട്ടൺ ഉപയോഗിച്ച് നേരിട്ട് ഉൾപ്പെടുത്താനോ ഒഴിവാക്കാനോ കഴിയും.
    മുമ്പ്, Basis of Value-ൽ Include Transactions where no action is required എന്ന ഓപ്ഷൻ പ്രവർത്തനക്ഷമമാക്കിയാൽ മാത്രമേ എക്സ്പോർട് ചെയ്ത ഡാറ്റ ദൃശ്യമായിരുന്നുള്ളു.

  • പഴയ ഫോർമാറ്റ് അനുസരിച്ച് GSTR -2A, GSTR -2B എന്നിവയുടെ എക്സ്പോർട്
    പഴയ GSTR-2A ഫോർമാറ്റ് അനുസരിച്ച് Excel-ലേക്ക് GSTR-2 എളുപ്പത്തിൽ എക്സ്പോർട് ചെയ്യാൻ കഴിയും.

    GSTR-2A അല്ലെങ്കിൽ GSTR-2B റീകൺസിലിയേഷൻ എക്സ്പോർട് ചെയ്യുമ്പോൾ, As per old format (GSTR-2) എന്ന ഓപ്ഷൻ പ്രവർത്തനക്ഷമമാക്കിയാൽ മാത്രം മതി.

  • B2C ഇടപാടുകൾക്കുള്ള HSN/SAC
    നിങ്ങളുടെ B2C ഇടപാടുകൾക്കായി HSN/SAC Summary പ്രയോഗക്ഷമത ഇപ്പോൾ എളുപ്പത്തിൽ കോൺഫിഗർ ചെയ്യാൻ കഴിയും.

    HSN/SAC തെറ്റുന്നതുമൂലം B2C ഇടപാടുകൾ uncertain ആവുന്നത് തടയാൻ ഇത് നിങ്ങളെ സഹായിക്കും.

  • നിങ്ങളുടെ വാർഷിക വിറ്റുവരവിനെ അടിസ്ഥാനമാക്കിയുള്ള HSN/SAC പരിധി
    നിങ്ങളുടെ മൊത്തമായ വാർഷിക വിറ്റുവരവിനെ (Annual Aggregate Turnover – AATO) അടിസ്ഥാനമാക്കി HSN/SAC-യുടെ ദൈർഘ്യം 4, 6, അല്ലെങ്കിൽ 8 ആയി ക്രമീകരിക്കാൻ നിങ്ങൾക്ക് ഇപ്പോൾ കഴിയും.

Activity Type അടിസ്ഥാനമാക്കി MSME കുടിശ്ശിക ബില്ലുകൾ ട്രാക്കുചെയ്യുകയും തീർപ്പാക്കുകയും ചെയ്യുക

പാർട്ടി ലെഡ്ജറിൽ MSME Registration Detail-ന് കീഴിൽ, നിങ്ങൾക്ക് ഇപ്പോൾ എന്റർപ്രൈസിന്റെ Activity Type മാനുഫാക്ചറിംഗ്, സേവനങ്ങൾ അല്ലെങ്കിൽ ട്രേഡേഴ്സ് ആയി ക്രമീകരിക്കാൻ കഴിയും.

Activity Type അടിസ്ഥാനമാക്കി കുടിശ്ശിക ബില്ലുകൾ മികച്ച രീതിയിൽ ട്രാക്കുചെയ്യാനും തീർപ്പാക്കാനും ഇത് സഹായിക്കുന്നു.

പേപ്പർ ചെലവ് കുറക്കാൻ പ്രിന്റിംഗ് ഒപ്റ്റിമൈസ് ചെയ്യുക

നിങ്ങൾക്ക് ഇപ്പോൾ ഇൻവോയ്സുകളുടെ പ്രിന്റിംഗ് ചെലവ് കുറക്കാൻ കഴിയും.
ഒപ്റ്റിമൈസ് ചെയ്ത ഇൻവോയ്സ് പ്രിന്റിംഗ് സവിശേഷത ഹെഡ്ഡറുകളുടെ ആവർത്തനം കുറയ്ക്കുകയും ഇൻവോയ്സ് വിശദാംശങ്ങൾക്കായി ഓരോ പേജിലും പരമാവധി ഇടം ഉപയോഗിക്കുകയും ചെയ്യുന്നു.

TallyHelpwhatsAppbanner
Is this information useful?
YesNo
Helpful?
/* */