HomeTallyPrimeWhat's New | Release NotesRelease 2.1 - മലയാളം

 

Explore Categories

 

 PDF

TallyPrime Release 2.1 & TallyPrime Edit Log Release 2.1 റിലീസ് നോട്ട്സ് | പുതിയ മാറ്റങ്ങൾ എന്തൊക്കെ?

TallyPrime ഒത്തുള്ള നിങ്ങളുടെ യാത്ര കൂടുതൽ ലളിതവും, തടസ്സ രഹിതവും, സന്തോഷകരവും ആക്കുന്നതിനു ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നു! നിങ്ങളുടെ കമ്പനി ഇടപാടുകളിലും (ട്രാൻസാക്ഷനുകളിലും), മാസ്റ്ററുകളിലും നടത്തുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ട്രാക്ക് സൂക്ഷിക്കുവാൻ നിങ്ങളെ സഹായിക്കുന്ന Edit Log പോലുള്ള പുതിയ ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തി TallyPrime മെച്ചപ്പെടുത്തിയിരിക്കുന്നു.

Release 2.1 ൽ നിങ്ങൾക്ക് ആവശ്യാനുസരണം താഴെ പറയുന്ന പ്രൊഡക്റ്റുകളിൽ ഒന്ന് തിരഞ്ഞെടുക്കാം.

  • TallyPrime Edit Log: നിങ്ങൾക്ക് ബിസിനസ് ട്രാൻസാക്ഷനുകളിലും മാസ്റ്ററുകളിലും നടത്തുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ട്രാക്ക് സോഫ്റ്റ്‌വെയറിൽ സൂക്ഷിക്കേണ്ട ആവശ്യമോ നിയമപരമായ ബാധ്യതയോ ഉണ്ടെങ്കിൽ TallyPrime Edit Log ഉപയോഗിക്കുക. TallyPrime Edit Log ൽ Edit Log സംവിധാനം പ്രവർത്തനരഹിതമാക്കാൻ കഴിയുകയില്ല.
  • TallyPrime: ഇൻറ്റേർണൽ ഓഡിറ്റ് ആവശ്യങ്ങൾക്കായി ട്രെയിലുകൾ നിലനിർത്താനോ ലോഗുകൾ ഇടയ്ക്കിടെ കാണുവാനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ദൈനംദിന ബിസിനസ്സ് പ്രവർത്തനങ്ങളിൽ Edit Log സൗകര്യം പ്രയോജനപ്പെടുത്താം.
    ഡിഫോൾട്ടായി, TallyPrime നിങ്ങളുടെ  ട്രാൻസാക്ഷനുകളിലും  മാസ്റ്ററുകളിലും നടത്തുന്ന പ്രവർത്തനങ്ങളും തിരുത്തലുകളും ട്രാക്ക് ചെയ്യുകയില്ല. നിങ്ങൾക്ക് ആവശ്യാനുസരണം Edit Log പ്രവർത്തനക്ഷമമാക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യാം.

കൂടാതെ, നിങ്ങളുടെ ഡോക്യുമെൻറ്റുകളിൽ വളരെ എളുപ്പത്തിൽ ഡിജിറ്റലായി ഒപ്പ് ചേർക്കുവാനും, അവയുടെ ആധികാരികത ഉറപ്പുവരുത്തുവാനും ഡിജിറ്റൽ സിഗ്‌നേച്ചർ സംവിധാനം സഹായിക്കും. അതിനുശേഷം, നിങ്ങൾക്ക് അവ സുരക്ഷിതമായി മറ്റുള്ളവരുമായി ഷെയർ ചെയ്യാവുന്നതാണ്.

TallyPrime Release 2.1, TallyPrime Edit Log Release 2.1 എന്നിവയിലെ പ്രധാനപ്പെട്ട മാറ്റങ്ങൾ

Edit Log ലഭ്യത

ട്രാൻസാക്ഷനുകളും മാസ്റ്ററുകളും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിഷ്‌ക്കരണങ്ങളും തൽക്ഷണം ലോഗ് ചെയ്യുവാൻ TallyPrime ലെ Edit Log നിങ്ങളെ സഹായിക്കുന്നതുകൊണ്ട് നിങ്ങളുടെ ഫിനാൻഷ്യൽ ഡാറ്റയുടെ മുഴുവൻ ട്രാക്ക് സൂക്ഷിക്കുവാൻ കഴിയും.

TallyPrime ലെ എഡിറ്റ് ലോഗിൽ:

  • താഴെ പറയുന്നവയിൽ ചെയ്തിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും ട്രാക്ക് ചെയ്യപ്പെടും:
    • ട്രാൻസാക്ഷൻ: എല്ലാ വൗച്ചറുകളും.
    • മാസ്റ്റർ: സ്റ്റോക്ക് ഐറ്റംസ് , ലെഡ്ജറുകൾ, മറ്റ് അക്കൗണ്ടിംഗ് ഗ്രൂപ്പുകൾ.
    • കമ്പനി ഡാറ്റ: മൈഗ്രേഷൻ, റിപ്പയർ, ഇമ്പോർട്ട്, സ്പ്ലിറ്റ്  തുടങ്ങിയവ.
  • എഡിറ്റ് ലോഗ് സ്‌ക്രീനിൽ താഴെ പറയുന്ന വിവരങ്ങൾ അടങ്ങിയിരിക്കും:
    • ഒരോ  ട്രാൻസാക്ഷനും മാസ്റ്ററിനും രേഖപ്പെടുത്തിയിട്ടുള്ള ലോഗ് വകഭേദങ്ങളുടെ എണ്ണം.
    • ക്രിയേഷൻ, ആൾട്ടറേഷൻ, ഡിലീഷൻ എന്നീ തരം പ്രവൃത്തികൾ.
    • എഡിറ്റ് ലോഗിന് ആസ്പദമായ വ്യതിയാനം വരുത്തിയ യൂസറിന്‍റെ പേര്.
    • എഡിറ്റ് ലോഗിന് ആസ്പദമായ വ്യതിയാനം വരുത്തിയ തിയതിയും സമയവും.
  • മുൻ പതിപ്പുമായി താരതമ്യം ചെയ്യുവാൻ ഡ്രിൽ ഡൗൺ ചെയ്താൽ മതി.
    കൂടാതെ, നിങ്ങൾക്ക് താരതമ്യം ചെയ്യേണ്ട മൂല്യങ്ങൾ (വാല്യൂസ്) ആവശ്യാനുസരണം ക്രമീകരിക്കുന്നതിന് സൗകര്യമുണ്ട്. ഉദാഹരണത്തിന്, മാറ്റം വരുത്തിയ മൂല്യങ്ങളും കോൺഫിഗറേഷൻ അടിസ്ഥാനമാക്കിയുള്ള മൂല്യങ്ങളും  താരതമ്യം ചെയ്യുവാൻ കഴിയും.
  • തിരുത്തിയതും, ഡിലീറ്റ് ചെയ്തതുമായവ കാണിക്കുന്ന റിപ്പോർട്ടുകൾ:
    • ഡേ ബുക്കിലും ലെഡ്ജർ വൗച്ചർ റിപ്പോർട്ടുകളിലും വൗച്ചറുകൾ കാണാം.
    • ചാർട്ട് ഓഫ് അക്കൗണ്ട്സിൽ മാസ്റ്ററുകൾ കാണാം.
  • നിങ്ങൾ സേവ് ചെയ്തു സൂക്ഷിച്ചിട്ടുള്ള റിപ്പോർട്ടുകളുടെ വ്യൂസ് ഉൾപ്പെടുത്തികൊണ്ടുതന്നെ നിങ്ങളുടെ ഡാറ്റ മൈഗ്രേറ്റ് ചെയ്യുവാൻ സാധിക്കും.

അതിലുപരിയായി, നിങ്ങളുടെ ബിസിനസ്സിൽ എഡിറ്റ് ലോഗിന്‍റെ ആവശ്യകത അനുസരിച്ച്, നിങ്ങൾക്ക് TallyPrime Edit Log ഓ TallyPrime ഓ തിരഞ്ഞെടുക്കാം.

  • TallyPrime Edit Log Release 2.1: ബിസിനസ് ട്രാൻസാക്ഷനുകളിലും മാസ്റ്ററുകളിലും നടത്തുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ട്രാക്ക് ഉറപ്പാക്കുന്നു. മാത്രമല്ല, നിങ്ങൾക്ക് ഫീച്ചർ പ്രവർത്തനരഹിതമാക്കാൻ കഴിയുകയുമില്ല.
  • TallyPrime Release 2.1: ആവശ്യമെങ്കിൽ നിങ്ങൾക്ക് എഡിറ്റ് ലോഗ് പ്രവർത്തനക്ഷമമാക്കുവാനും പ്രധാന പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുവാനും കഴിയും. വൗച്ചറുകളും മാസ്റ്ററുകളും തിരുത്തുന്നതും ഡിലീറ്റ് ചെയ്യുന്നതും പോലുള്ള പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് നിയന്ത്രണമുണ്ടെന്ന് ഇത് ഉറപ്പാക്കും.

കൂടുതലറിയുവാൻ Edit Log in TallyPrime പേജ് റഫർ ചെയ്യുക.

PDF ഡോക്യുമെൻറ്റുകളിൽ ഡിജിറ്റൽ സിഗ്നേച്ചർ ചേർക്കുക

TallyPrime Edit Log Release 2.1,  TallyPrime Release 2.1 എന്നിവ ഡോങ്കിൾ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സിഗ്‌നേച്ചർ സപ്പോർട്ട് ചെയ്യും.

താഴെ പറയുന്ന അവസരങ്ങളിൽ വൗച്ചറുകളും റിപ്പോർട്ടുകളും പോലുള്ള രേഖകളിൽ തടസ്സമില്ലാതെ നിങ്ങൾക്ക് ഒപ്പ് ചേർക്കുവാൻ സാധിക്കും.

  • ഡോക്യുമെൻറ്റുകൾ PDF ആയി എക്സ്പോർട്ട് ചെയ്യുമ്പോൾ.
  • ഡോക്യുമെൻറ്റുകൾ PDF ആയി ഇ-മെയിൽ ചെയ്യുമ്പോൾ.
  • ഡോക്യുമെൻറ്റുകൾ PDF ആയി പ്രിൻറ് ചെയ്ത് സേവ് ചെയ്യുമ്പോൾ.

കൂടാതെ, നിങ്ങൾക്ക് ഒരു മൾട്ടി-വൗച്ചർ റിപ്പോർട്ടിൽ ഡിജിറ്റൽ സിഗ്നേച്ചർ ചേർത്തുകൊണ്ട്, എല്ലാ വൗച്ചറുകളും ഡിജിറ്റലായി ഒപ്പ്  ചേർത്തിട്ടുണ്ട് എന്ന്  ഉറപ്പാക്കാവുന്നതാണ്.

ഡോക്യുമെൻറ്റുകളുടെ  ആധികാരികതയും വിശ്വസ്യതയും ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കുന്നതിലൂടെ  ഉറപ്പാക്കുവാനും,  നിങ്ങളുടെ ബിസിനസ് പങ്കാളികൾ, ഉപഭോക്താക്കൾ, ഓഡിറ്റർമാർ, ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ എന്നിവരുമായി പങ്കിടുന്ന PDF ഡോക്യുമെൻറ്റുകളിൽ അനാവശ്യ ഇടപെടലുകളും വ്യതിയാനങ്ങളും ഒഴിവാക്കുവാനും സാധിക്കും.

കൂടുതലറിയുവാൻ Digital Signature in TallyPrime for PDF Documents പേജ് റഫർ ചെയ്യുക.

അതിലുപരിയായി, നിങ്ങൾക്ക് ഒരു പാർട്ടിയുടെ മൾട്ടി-വൗച്ചർ റിപ്പോർട്ടുകൾ ഒരു നിർദ്ദിഷ്‌ട കാലയളവിലേക്ക് മാത്രമായി പ്രിൻറ്, എക്‌സ്‌പോർട്ട്, അഥവാ ഇ-മെയിൽ ചെയ്യുവാൻ സാധിക്കും.

കൂടുതലറിയുവാൻ Multi-Voucher/Invoice for a selected party പേജ് റഫർ ചെയ്യുക.

TallyHelpwhatsAppbanner
Is this information useful?
YesNo
Helpful?
/* */