HomeTallyPrimeWhat's New | Release NotesRelease 3.0 - മലയാളം

 

Explore Categories

 

 PDF

TallyPrime Release 3.0 & TallyPrime Edit Log Release 3.0 റിലീസ് നോട്ട്സ് | പുതിയ മാറ്റങ്ങൾ എന്തൊക്കെ?

Report Filter ഉപയോഗിച്ചുള്ള ലളിതമായ data analysis, ഇടപാടുകാർക്ക്  payment request  അയക്കുവാനുള്ള സംവിധാനം, മെച്ചപ്പെട്ട data management അനുഭവം എന്നീ വൈവിധ്യമുള്ളതും ഉപയോഗപ്രദവുമായ ഫീച്ചറുകൾ TallyPrime Release 3.0/TallyPrime Edit Log Release 3.0 അവതരിപ്പിക്കുന്നു. കൂടാതെ, മെച്ചപ്പെടുത്തിയ GSTR-1, GSTR-2A, GSTR-2B Reconciliation എന്നീ നവീകരിച്ച GST ഫീച്ചറുകൾ ലളിതവും ആയാസരഹിതവുമായ അനുഭവം പ്രദാനം ചെയ്യുന്നു.
 
അതിനുപുറമെ, Finance Budget 2023-24 പ്രകാരമുള്ള income tax slab rates ഉൾപ്പെടുത്തി Income Tax Computation റിപ്പോർട്ട് പരിഷ്‌ക്കരിച്ചിരിക്കുന്നു.

GST

TallyPrime Release 3.0 യും TallyPrime Edit Log Release 3.0 യും നിങ്ങളുടെ GST യുമായി ബന്ധപ്പെട്ട അനുഭവങ്ങൾ സന്തോഷകരവും ആയാസരഹിതവുമായി മാറ്റുന്നു.

TallyPrime-ൽ ഒരു കമ്പനിയിയുടെ ഒന്നിലധികം GST രജിസ്ട്രേഷനുകൾ ഒരൊറ്റ കമ്പനി ഡാറ്റയിൽ ഉൾക്കൊള്ളിച്ചുകൊണ്ട് മുന്നോട്ടുപോകുവാനുള്ള സൗകര്യമുണ്ട്. ഇത് ഏതെങ്കിലും പ്രത്യേക GST  രജിസ്ട്രേഷനോ അല്ലെങ്കിൽ എല്ലാ GST രജിസ്ട്രേഷനുകൾക്കും  വേണ്ടിയുള്ളതോ ആയ ഇടപാടുകൾ റെക്കോർഡ് ചെയ്യുവാനും റിപ്പോർട്ട് കാണുവാനും നിങ്ങളെ പ്രാപ്തമാക്കുന്നു. എല്ലാ ഇടപാടുകൾക്കും  ഓട്ടോമാറ്റിക് ടാക്സ് ലയബിലിറ്റി കണക്കുകൂട്ടുവാനുള്ള സംവിധാനവും  മെച്ചപ്പെടുത്തിയ Tax Analysis സംവിധാനവും GST ഇടപാടുകൾ റെക്കോർഡ് ചെയ്യുന്ന പ്രക്രിയ അനായാസമാക്കുന്നു.

മാസ്റ്റേഴ്സിൽ GST നിരക്കും HSN/SAC വിശദാംശങ്ങളും വെവ്വേറെ രേഖപ്പെടുത്തുവാനുള്ള സൗകര്യവും values override ചെയ്യുവാനുള്ള ലളിതമായ നടപടിക്രമങ്ങളും നിങ്ങൾക്ക് GST  ഇടപാടുകൾ റെക്കോർഡ് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുന്നു.

ക്രെഡിറ്റ് ക്ലെയിം ചെയ്യുന്നതിന് ജേണൽ വൗച്ചറുകൾ ഉപയോഗിക്കേണ്ടത് അനിവാര്യമല്ല. ഇടപാടുകളിൽ രേഖപ്പെടുത്തിയിട്ടുള്ള values-ന് അനുസൃതമായി നിങ്ങളുടെ GST റിട്ടേൺ റിപ്പോർട്ടുകൾ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതാണ്. എന്നിരുന്നാലും, ആവശ്യമെങ്കിൽ, ജേണൽ വൗച്ചറുകൾ റെക്കോർഡ് ചെയ്യുന്ന പ്രക്രിയ പിന്തുടരുവാനുള്ള സൗകര്യം നിങ്ങൾക്കുണ്ട്.

മാത്രമല്ല, നിങ്ങൾക്ക് GSTR-2A യിലെ ഇടപാടുകൾ വളരെ എളുപ്പത്തിൽ reconcile ചെയ്യുവാനാകും. GST വിശദാംശങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടായാൽ Reset GST-related data എന്ന സൗകര്യം ഉപയോഗിച്ച് reconcile ചെയ്യുവാനായി GST പോർട്ടലിൽ നിന്ന് import ചെയ്ത GST ഡാറ്റ മായ്ക്കുവാൻ കഴിയും. GST പോർട്ടൽ ഡാറ്റയുമായി പൊരുത്തമുള്ള values  നിങ്ങൾക്ക് വീണ്ടും നൽകാം. തുടർന്ന് ഇടപാടുകൾ reconciliate ചെയ്യുന്നതിന് പോർട്ടൽ ഡാറ്റ വീണ്ടും import  ചെയ്യാം.

പേയ്മെന്റ് റിക്വസ്റ്റ് (Payment Request)

TallyPrime-ൽ ഇപ്പോൾ ഉള്ള Payment Request എന്ന ഫീച്ചർ ഉപയോഗിച്ച് എളുപ്പത്തിൽ നിങ്ങൾക്ക്‌ payment link-ഉം QR code-ഉം (Payment Gateway അഥവാ UPI ഉപയോഗിച്ച്) ജനറേറ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യാം. നിങ്ങളുടെ ഇടപാടുകാർക്ക് ഉടൻ തന്നെ ബിൽ തുക അടയ്ക്കുന്നതിന് ഇത് സൗകര്യം ഒരുക്കുന്നു.

Data Exchange and Data Management

അതിനുപുറമെ, ആവശ്യാനുസരണം ഒരു നിർദ്ദിഷ്ട GST രജിസ്ട്രേഷൻ അല്ലെങ്കിൽ എല്ലാ GST രജിസ്ട്രേഷനുകളുടെയും ഇടപാടുകൾ export  ചെയ്യുന്നതിനും import ചെയ്യുന്നതിനും Data Exchange സഹായിക്കുന്നു.

പുതിയ റിപ്പോർട്ട് ഫിൽട്ടറുകളുടെ സഹായത്താൽ റിപ്പോർട്ടുകളിൽ നിങ്ങൾക്കാവശ്യമായ വിശദാംശങ്ങളിലേക്ക് പെട്ടെന്ന് എത്തുവാനും ആവശ്യമായ വിവരങ്ങൾ കണ്ടെത്തുവാനും കൂടുതൽ വേഗതയിൽ നിങ്ങളുടെ ബിസിനസ്സ് ഡാറ്റ വിശകലനം ചെയ്യുവാനും കഴിയും. ഇവ ഏതാനും ക്ലിക്കുകളിലൂടെ നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാണ്.

Migration, Repair, Import തുടങ്ങിയ ഡാറ്റാ മാനേജ്മെൻറ് പ്രക്രിയകളുടെ ഘട്ടങ്ങൾ നിങ്ങൾക്ക് അറിയുവാൻ കഴിയുന്നതിനാൽ പ്രവർത്തനങ്ങളെല്ലാം മുമ്പത്തേക്കാൾ സുഗമവും സുതാര്യവും ആയിരിക്കും. അതേസമയം  പ്രോസസ്സ്  ആരംഭിക്കുന്നതിന് മുമ്പും പൂർത്തിയാക്കിയ ശേഷവും  ലഭ്യമാകുന്ന ഒരു summary report മാസ്റ്ററുകളെയും വൗച്ചറുകളെയും കുറിച്ച് നിങ്ങൾക്ക്‌ അറിവ് നൽകുന്നു. മറുവശത്ത്, പ്രക്രിയയ്ക്കിടെ സംഭവിച്ച പിശകുകൾ തിരിച്ചറിയുന്നതും പരിഹരിക്കുന്നതും വളരെ ലളിതമായിരിക്കുന്നു.

നിങ്ങളൊരു TallyPrime Edit Log ഉപയോക്താവാണെങ്കിൽ, TallyPrime Edit Log Release 3.0 ഡൗൺലോഡ് ചെയ്യാം.

TallyPrime Release 3.0, TallyPrime Edit Log Release 3.0 എന്നിവയിലെ പ്രധാനപ്പെട്ട മാറ്റങ്ങൾ

ഒരു കമ്പനിയിൽ ഒന്നിലധികം GST രജിസ്ട്രേഷനുകൾ

ഒരൊറ്റ കമ്പനി ഡാറ്റയിൽ ഒന്നിലധികം GST  രജിസ്ട്രേഷനുകൾ കൈകാര്യം ചെയ്യുവാൻ സാധിക്കുന്നത് നിങ്ങളുടെ GST റിട്ടേൺ ഫയലിംഗ്  ലളിതമാക്കുന്നു. കാരണം, ഒരൊറ്റ കമ്പനി ഡാറ്റയിൽ ഉൾപ്പെട്ടിട്ടുള്ള  GST റിപ്പോർട്ടുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഓരോ  GST രജിസ്ട്രേഷനും പ്രത്യേകം GST റിട്ടേൺ ഫയൽ ചെയ്യാം. ഈ സംവിധാനത്തിലൂടെ വ്യത്യസ്‌ത GST  രജിസ്‌ട്രേഷനുകൾക്കായി വ്യത്യസ്‌ത കമ്പനി ഡാറ്റ പരിപാലിക്കേണ്ട സാഹചര്യം ഒഴിവാക്കാം. ഒരൊറ്റ കമ്പനി ഡാറ്റയിൽ ഓരോ GST രജിസ്ട്രേഷൻെറയും GST റിട്ടേണുകൾ തയ്യാറാക്കുവാൻ  നിങ്ങൾക്ക് കഴിയുന്നതിനാൽ ഇത് വളരെ സമയം ലാഭിക്കുന്നു.

എല്ലാ GST രജിസ്ട്രേഷനുകളുടെയും ഡാറ്റ ഒരൊറ്റ കമ്പനിയിൽ സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഉപയോഗിച്ച് നിങ്ങൾക്ക്:

  • താഴെ പറയുന്നവ ഉൾപ്പെടുത്തി കമ്പനിയിൽ GST രജിസ്ട്രേഷനുകൾ ക്രിയേറ്റ് ചെയ്യാം:
    • State, Address Type, Registration Type, GSTIN/UIN തുടങ്ങിയ എല്ലാ GST രജിസ്ട്രേഷൻ വിശദാംശങ്ങളും
    • റിട്ടേൺ ഫയലിംഗിൻെറ കാലാവധി
    • Place of Supply
    • e-Invoice, e-Way Bill എന്നിവയുടെ ഉപയോഗം
    • Reconciliation configuration
    • LUT/ബോണ്ട് വിശദാംശങ്ങൾ (ബാധകമെങ്കിൽ)
    • GST രജിസ്ട്രേഷനുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങൾ
  •  ഇടപാടുകൾ താഴെ പറയും പ്രകാരം രേഖപ്പെടുത്താം:
    • ഒരു നിർദ്ദിഷ്‌ട GST രജിസ്‌ട്രേഷന് ബാധകമായ GST നിയമങ്ങൾ
    • GST രജിസ്ട്രേഷനുകൾക്കായി നൽകിയിരിക്കുന്ന GSTIN/UIN, വിലാസം എന്നീ വിവരങ്ങൾ
  • ഓരോ GST രജിസ്ട്രേഷനും ഓരോ വൗച്ചർ സീരീസ് നൽകി ഒരേ വൗച്ചർ നമ്പറുകൾ വരുമ്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാം
  • നിങ്ങളുടെ പെട്ടന്നുള്ള റഫറൻസിനായി കൂടുതൽ വേഗതയിൽ പ്രദർശിപ്പിക്കുന്ന GST റിട്ടേൺ റിപ്പോർട്ടുകൾ തുറക്കാം
  • ആവശ്യത്തിനനുസരിച്ച് ഒരു നിർദ്ദിഷ്‌ട GST രജിസ്‌ട്രേഷൻ അല്ലെങ്കിൽ എല്ലാ രജിസ്‌ട്രേഷനുകൾക്കും GST റിട്ടേണുകൾ എക്സ്പോർട്ട്  ചെയ്യാം

ഇ-ഇൻവോയ്സ്, ഇ-വേ ബിൽ പ്രവർത്തനങ്ങൾക്കായി ലോഗിൻ ചെയ്യുന്നതിന് അതാതു GST രജിസ്ട്രേഷൻെറ ക്രെഡൻഷ്യലുകൾ ഉപയോഗിക്കാം.

കൂടാതെ, സസ്പെൻഷനോ സറണ്ടറോ ചെയ്യപ്പെട്ട GST രജിസ്ട്രേഷൻ നിങ്ങൾക്ക് പ്രവര്‍ത്തനരഹിതമാക്കാം. ആവശ്യമുള്ളപ്പോൾ GST  രജിസ്ട്രേഷൻ വീണ്ടും സജീവമാക്കാനുള്ള സൗകര്യവും നിങ്ങൾക്കുണ്ട്.

GST വിശദാംശങ്ങൾ രേഖപ്പെടുത്തൽ

GST നിരക്ക്, HSN/SAC എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ എന്നിവ ആവശ്യാനുസരണം വ്യത്യസ്ത തരം മാസ്റ്ററുകളിൽ പ്രത്യേകം നൽകുവാനും, അപ്ഡേറ്റ് ചെയ്യുവാനും നിങ്ങൾക്ക് ഇപ്പോൾ സൗകര്യമുണ്ട്.  ഒരു പാർട്ടിയുടെ GST  രജിസ്ട്രേഷൻ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതും ലളിതമാണ്. കൂടാതെ, ആവശ്യാനുസരണം ഏത് മാസ്റ്ററിലും – അത് സ്റ്റോക്ക് ഐറ്റമായാലും, സ്റ്റോക്ക് ഗ്രൂപ്പായാലും, ലെഡ്ജറായാലും, ഗ്രൂപ്പായാലും – നിങ്ങൾക്ക് സ്ലാബ് നിരക്കുകൾ വ്യക്തമാക്കാൻ കഴിയും.

GST റേറ്റും HSN/SAC വിശദാംശങ്ങളും

നിങ്ങളുടെ ആവശ്യാനുസരണം വെവ്വേറെ മാസ്റ്ററുകളിൽ GST റേറ്റും HSN/SAC വിശദാംശങ്ങളും രേഖപ്പെടുത്താവുന്നതുകൊണ്ടു ഈ വിവരങ്ങൾ രേഖപ്പെടുത്തുന്നത് വളരെ എളുപ്പമായിരിക്കുന്നു. മറുവശത്ത്, വൗച്ചർ ക്രിയേഷൻ ചെയ്യുമ്പോൾ ഈ വിവരങ്ങൾ മാറ്റുവാനുള്ള സ്വാതന്ത്ര്യം വളരെ സൗകര്യപ്രദമാകുന്നു.

നിങ്ങൾക്ക് ഇപ്പോൾ:

  • GST നിരക്കും HSN/SAC വിശദാംശങ്ങളും F11 കമ്പനി ഫീച്ചറുകൾക്ക് കീഴിൽ തന്നെ സജ്ജീകരിക്കാം. തുടർന്ന്, നിങ്ങൾ ഒരു വൗച്ചർ ക്രിയേറ്റ് ചെയ്യുമ്പോൾ, F11 കമ്പനി ഫീച്ചറുകൾക്ക് കീഴിൽ സെറ്റ് ചെയ്ത ഉറവിടത്തിൽ നിന്ന് GST നിരക്കും HSN/SAC വിശദാംശങ്ങളും പരിഗണിക്കും.
  • ഒരു മാസ്റ്ററിൽ (സ്റ്റോക്ക് ഗ്രൂപ്പ് പോലുള്ളവ) GST നിരക്ക് വിശദാംശങ്ങളും മറ്റൊരു മാസ്റ്ററിൽ HSN/SAC വിശദാംശങ്ങളും (സ്റ്റോക്ക് ഇനം പോലുള്ളവ) അപ്ഡേറ്റ് ചെയ്യുവാൻ തിരഞ്ഞെടുക്കാം.
  • മറ്റൊരു മാസ്റ്ററിലോ അല്ലെങ്കിൽ വൗച്ചർ ക്രിയേറ്റ് ചെയ്യുമ്പോഴോ GST നിരക്ക്, HSN/SAC വിശദാംശങ്ങൾ എന്നിവ മാറ്റുവാനും കഴിയും.

GST രജിസ്ട്രേഷൻ വിശദാംശങ്ങൾ

മാസ്റ്റേഴ്സിൽ ഒരു രജിസ്ട്രേഷനായി നിങ്ങൾക്ക് ഇപ്പോൾ GST രജിസ്ട്രേഷൻ വിശദാംശങ്ങളും (GSTIN, രജിസ്ട്രേഷൻ ടൈപ്പ്  പോലുള്ളവ) മെയിലിംഗ് വിശദാംശങ്ങളും (വിലാസം, സംസ്ഥാനം അല്ലെങ്കിൽ രാജ്യം പോലുള്ളവ) അപ്ഡേറ്റ് ചെയ്യാം. ഈ അപ്ഡേറ്റുകൾ താഴെ പറയുന്ന കാര്യങ്ങളിൽ യാതൊരു സ്വാധീനവും ഉണ്ടാക്കുന്നില്ല:

  • നേരത്തെ രേഖപ്പെടുത്തിയ ഇടപാടുകൾ
  • കഴിഞ്ഞ മാസങ്ങളിൽ ഫയൽ ചെയ്ത റിട്ടേണുകൾ

പുതുതായി അവതരിപ്പിച്ച സൗകര്യം ഉപയോഗിച്ച് നിങ്ങൾക്കിപ്പോൾ GST രജിസ്ട്രേഷൻ വിശദാംശങ്ങളിലെ അപ്‌ഡേറ്റുകളുടെ മുൻ പാശ്ചാത്തലം (history) പരിശോധിക്കാൻ സാധിക്കും:

  • രജിസ്ട്രേഷൻ വിശദാംശങ്ങളിലെ അപ്ഡേറ്റുകളുടെ സ്വഭാവം
  • അപ്ഡേറ്റുകൾ നടത്തിയ തീയതി

മാസ്റ്റേഴ്സിൽ സ്ലാബ് നിരക്ക്

വ്യത്യസ്‌ത തുകകളെ അടിസ്ഥാനമാക്കിയ സ്ലാബുകൾക്ക് വിവിധ GST  നിരക്കുകളുള്ള ചരക്കുകൾക്കോ ​​സേവനങ്ങൾക്കോ, ഇപ്പോൾ സ്ലാബ് നിരക്കുകൾ സ്‌റ്റോക്ക് ഐറ്റങ്ങളിൽ മാത്രമല്ല, സ്‌റ്റോക്ക് ഗ്രൂപ്പിലും ലെഡ്ജറിലും കമ്പനിയിലും നിങ്ങൾക്ക് ആവശ്യാനുസരണം സെറ്റ് ചെയ്യാം.

GST ഇടപാടുകൾ

ബന്ധപ്പെട്ട മാസ്റ്ററുകളിൽ നൽകിയിരിക്കുന്ന GST നിരക്കും HSN/SAC വിശദാംശങ്ങളും TallyPrime പരിഗണിക്കുമെങ്കിലും, വൗച്ചർ ക്രിയേറ്റ് ചെയ്യുന്ന സമയം ആവശ്യാനുസരണം നിങ്ങൾക്ക് GST വിശദാംശങ്ങൾ മാറ്റിനൽകുവാനാകും. ഇത് ഇടപാടുകളിലെ നികുതി കണക്കാക്കുന്നത് വളരെ എളുപ്പമാക്കിയിരിക്കുന്നു.

TallyPrime Release 3.0 ഉപയോഗിച്ച് നിങ്ങൾക്ക്:

  • ഒരു കമ്പനിയിൽ ഒന്നിലധികം GST  രജിസ്ട്രേഷനുകൾ കൈകാര്യം ചെയ്യുവാൻ സാധിക്കുന്നതിനാൽ, ആവശ്യാനുസരണം ഏത്  GST  രെജിസ്ട്രേഷനു വേണ്ടിയും ഇടപാടുകൾ രേഖപ്പെടുത്തുവാൻ സാധിക്കും.
  • ഓരോ ലെഡ്ജറിനും Nature of Transaction സെറ്റ് ചെയ്യുന്നതിന് പകരം വൗച്ചറിൽ തന്നെ സെറ്റ് ചെയ്യാവുന്നതാണ്.
  • ട്രാൻസാക്ഷനുകളിൽ GST നിരക്കും HSN/SAC കോഡും വളരെ എളുപ്പം മാറ്റാവുന്നതാണ്.
  • ആവശ്യാനുസരണം ട്രാൻസാക്ഷനുമായി ബന്ധപ്പെട്ട GST സ്റ്റാറ്റസ് Reconciled, Unreconciled, Mismatched, Excluded എന്നിങ്ങനെ മാറ്റാവുന്നതാണ്. GSTR-2A Reconciliation റിപ്പോർട്ടിലെ പല ഇടപാടുകൾക്കായും  നിങ്ങൾക്ക് ഇതുപോലെ  ചെയ്യാവുന്നതാണ്.
  • റിട്ടേൺ ഇഫക്ടിവ് ഡേറ്റ് മാറ്റിക്കൊണ്ട് ഒരു വൗച്ചർ മറ്റൊരു റിട്ടേൺ കാലയളവിലേക്ക് മാറ്റാവുന്നതാണ്. GSTR-1, GSTR-3B, GSTR-2A Reconciliation തുടങ്ങിയ GST റിട്ടേൺ റിപ്പോർട്ടുകളിലെ  പല ഇടപാടുകൾക്കും നിങ്ങൾക്ക് ഇങ്ങനെ ചെയ്യാം.
  • റിട്ടേൺ സൈൻ ചെയ്‌തതായി അടയാളപ്പെടുത്തുകയും, അതുവഴി റിട്ടേൺ സൈൻ ചെയ്‌ത ശേഷമുള്ള എല്ലാ മാറ്റങ്ങളും നിങ്ങൾക്ക് ട്രാക്ക് ചെയ്യുകയും ആവാം.
  • റിട്ടേൺ ഇഫക്ടിവ് ഡേറ്റ് നൽകിക്കൊണ്ട് ഭാവി റിട്ടേൺ കാലയളവിനുള്ള വൗച്ചർ ഭേദഗതി ചെയ്യാവുന്നതാണ്.
  • നിങ്ങളുടെ മിക്ക ബിസിനസ്സ് സാഹചര്യങ്ങളും സമ്പ്രദായങ്ങളും ഉൾക്കൊള്ളുന്ന വിശാലമായ ഓപ്ഷനുകളോട് കൂടിയ സ്‌റ്റാറ്റ്യൂട്ടറി  അഡ്ജസ്റ്റ്‌മെൻറ്റുകളിൽ നിന്ന് ആവശ്യമായവ തിരഞ്ഞെടുത്ത് GST അഡ്ജസ്റ്റ്‌മെൻറ്റുകൾ നടത്താവുന്നതാണ്. സ്‌റ്റാറ്റ്യൂട്ടറി  അഡ്ജസ്റ്റ്‌മെൻറ്റുകൾക്കായി  നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ Increase in Tax Liability, Increase in Input Tax Credit, Increase in Tax Liability & Input Tax Credit, others എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
  • രജിസ്ട്രേഷൻ വിശദാംശങ്ങൾ ഒരു മാസ്റ്ററിൽ നിന്ന് ഒരു ഇടപാടിലേക്ക് സുഗമമായി കോപ്പി ചെയ്യാവുന്നതാണ്.
  • GST രജിസ്ട്രേഷൻ വിശദാംശങ്ങളിൽ ഉൾപ്പെടുന്നവ:
    • കമ്പനിയുടെ GST രജിസ്ട്രേഷൻ വിവരങ്ങൾ (എഡിറ്റ് ചെയ്യാനാകാത്തത്)
    • പാർട്ടിയുടെ  GST രജിസ്ട്രേഷൻ വിവരങ്ങൾ
    • ടാക്സ് നിരക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ
    • HSN/SAC വിശദാംശങ്ങൾ
    • Include in Assessable Value വുമായി ബന്ധപ്പെട്ട സെറ്റിങ്ങുകൾ
  • ഒരു വൗച്ചറിലെ GST, ഇ-ഇൻവോയ്സ്, ഇ-വേ ബിൽ എന്നീ ഡാറ്റ പോർട്ടലിൽ ദൃശ്യമാകുന്നതുപോലെ തന്നെ കാണാവുന്നതാണ്.

മുകളിൽ സൂചിപ്പിച്ച സൗകര്യങ്ങൾക്ക് പുറമെ, നിങ്ങൾക്ക് താഴെ പറയുന്നവ ചെയ്യാനാകും:

  • Material In, Material Out എന്നീ വൗച്ചറുകളിൽ GST കണക്കാക്കുവാൻ സാധിക്കും
  • പർച്ചേസ് വൗച്ചറുകളിൽ Tax Analysis കാണുവാൻ സാധിക്കും
  • വിദേശത്തും (അന്തർദേശീയ) സ്വദേശത്തും (ആഭ്യന്തര) ഉള്ള സപ്ലയർമ്മാരുടെ Place of Supply തിരഞ്ഞെടുക്കുവാൻ സാധിക്കും

അതിലുപരിയായി GST റിട്ടേണുകളെ ബാധിക്കുന്ന ഒരു വാല്യൂ നിങ്ങൾ മാറ്റുകയാണെങ്കിൽ, വൗച്ചർ വീണ്ടും സേവ് ചെയ്യുന്ന സമയത്ത് TallyPrime നിങ്ങളോട് താഴെ പറയുന്ന തീരുമാനങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കുവാൻ ആവശ്യപ്പെടും:

  • വാല്യൂസ് തമ്മിലുള്ള വ്യത്യാസം അംഗീകരിക്കുകയും പൊരുത്തക്കേട് (mismatch) പിന്നീട് പരിഹരിക്കുകയും ചെയ്യുക.
  • വൗച്ചറിൽ പൊരുത്തക്കേടുകൾ ഇല്ല എന്ന് കണക്കാക്കി വാല്യൂസിലെ വ്യത്യാസം അക്‌സെപ്റ്റ് ചെയ്യുക.
  • ആവശ്യമെങ്കിൽ വൗച്ചറിലേക്ക് തിരികെ പോയി യഥാർത്ഥ വാല്യൂ  രേഖപ്പെടുത്തുക.

ഒരു വൗച്ചർ ടൈപ്പിനായുള്ള ഡിഫോൾട്ട് GST രജിസ്ട്രേഷൻ

ഒന്നിലധികം GST  രജിസ്ട്രേഷനുകൾ വരുമ്പോൾ, ഒരു പ്രത്യേക വൗച്ചർ ടൈപ്പിനായി നിങ്ങൾക്ക് ഡിഫോൾട്ട് GST രജിസ്ട്രേഷൻ സജ്ജീകരിക്കാം.

ഉദാഹരണത്തിന്, നിങ്ങൾ ഒരു നിർദ്ദിഷ്ട ഓഫീസ് അല്ലെങ്കിൽ ലൊക്കേഷന് വേണ്ടി മാത്രമായാണ് എല്ലാ ജേണൽ വൗച്ചറുകളും റെക്കോർഡ് ചെയ്യുന്നത് എങ്കിൽ, നിങ്ങൾക്ക് വൗച്ചർ ടൈപ്പിൽ ആ സ്ഥലത്തിന്റെ GST രജിസ്ട്രേഷൻ ഡിഫോൾട്ട് ആയി സജ്ജീകരിക്കാം.

തുടർന്ന്, നിങ്ങൾ വൗച്ചർ ക്രിയേറ്റ് ചെയ്യൂമ്പോൾ, ഡിഫോൾട്ട് GST  രജിസ്ട്രേഷൻ ആയിരിക്കും വൗച്ചർ ടൈപ്പിൽ  തിരഞ്ഞെടുക്കപ്പെടുക. അതുവഴി ഒന്നിലധികം GST  രജിസ്ട്രേഷനുകൾ സ്വിച്ച് ചെയ്യുവാൻ  ചെലവഴിക്കുന്ന സമയം ലാഭിക്കാം.

ഓട്ടോമാറ്റിക് അല്ലെങ്കിൽ മൾട്ടി-യൂസർ ഓട്ടോയ്ക്കുള്ള ഒർജിനൽ  വൗച്ചർ നമ്പറുകൾ നിലനിർത്തൽ

ഓട്ടോമാറ്റിക് അല്ലെങ്കിൽ മൾട്ടി-യൂസർ ഓട്ടോ സമ്പ്രദായം  ഉപയോഗിച്ചു വൗച്ചർ നമ്പറിംഗ്  നടത്തുന്ന വൗച്ചർ ടൈപ്പുകളിൽ, ഒർജിനൽ വൗച്ചർ നമ്പർ നിലനിർത്തികൊണ്ടുതന്നെ TallyPrime-ൽ  വൗച്ചറുകൾ ഇൻസേർട്ട് ചെയ്യുവാനും ഡിലീറ്റ് ചെയ്യുവാനും സാധിക്കും.

വൗച്ചറുകൾ ഇൻസേർട്ട് ചെയ്താലും  ഡിലീറ്റ്  ചെയ്താലും  ഇടപാടുകളുടെ വൗച്ചർ നമ്പറുകൾ മാറാതെയിരിക്കും എന്ന്  ഇത് ഉറപ്പാക്കുന്നു.

എന്നിരുന്നാലും, നിങ്ങളുടെ ബിസിനസ്സിലെ പ്രാക്ടീസിന് അനുസൃതമായി, വൗച്ചർ ഇൻസേർട്ട് ചെയ്യുമ്പോഴോ ഡിലീറ്റ്  ചെയ്യുമ്പോഴോ വൗച്ചറുകൾ വീണ്ടും റീനമ്പർ ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കും.

ഓരോ GST രജിസ്ട്രേഷനായി വെവ്വേറെ വൗച്ചർ സീരീസ്

ഒന്നിലധികം GST രജിസ്ട്രേഷനുള്ള കമ്പനികൾക്ക്, ഓരോ രജിസ്ട്രേഷനും, വൗച്ചർ തരത്തിനും പ്രത്യേകം  വൗച്ചർ നമ്പറിംഗ് സീരീസ് സൃഷ്ടിക്കാൻ കഴിയും. അതുവഴി നിങ്ങളുടെ ഡാറ്റയിലും റിട്ടേണുകളിലും ഒരേ വൗച്ചർ നമ്പർ മൂലം ഉണ്ടാകാൻ സാധ്യതയുള്ള വൈരുദ്ധ്യം (പ്രശ്നങ്ങൾ) ഉണ്ടാകില്ല.

GST റിട്ടേണുകൾ

നിങ്ങളുടെ പെട്ടെന്നുള്ള റഫറൻസിനായി GST റിട്ടേണുകൾ വളരെ വേഗത്തിൽ ഓപ്പൺ ചെയ്യുന്നത് TallyPrime Release 3.0 സാധ്യമാക്കുന്നു. മാത്രമല്ല, GSTR-1, GSTR-3B പോലുള്ള GST റിപ്പോർട്ടുകൾ മെച്ചപ്പെടുത്തിയിരിക്കുന്നതിനാൽ GST റിട്ടേണുകൾ ഫയൽ ചെയ്യുന്നത് വളരെ ലളിതമാകുന്നു. അതുവഴി നിങ്ങൾക്ക് എളുപ്പത്തിൽ:

  • ഒരു പ്രത്യേക GST രജിസ്‌ട്രേഷൻ അല്ലെങ്കിൽ എല്ലാ GST  രജിസ്‌ട്രേഷനുമുള്ള GST റിട്ടേണുകൾ ആവശ്യാനുസരണം പരിശോധിക്കാം.
  • Track GST Return Activities റിപ്പോർട്ട് ഉപയോഗിച്ച് പല കാലയളവിലുള്ള റിട്ടേൺ ഫയൽ ചെയ്യുന്നതിന് ശേഷിക്കുന്ന എല്ലാ പ്രവർത്തനങ്ങളും ട്രാക്ക് ചെയ്യാം.
  • Uncertain transactions കൂടുതൽ എളുപ്പത്തിൽ പരിഹരിക്കാം.
  • നികുതിയുമായി ബന്ധപ്പെട്ട വാല്യൂസിലെ  പൊരുത്തക്കേടുകൾ ഉൾപ്പടെ ഇടപാടുകൾ അക്സപ്റ്റ് ചെയ്യുവാനും, ഇത്തരം ഇടപാടുകൾ Transactions Accepted As Valid എന്ന റിപ്പോർട്ടിൽ നിന്ന്  കണ്ടെത്തുവാനും സാധിക്കും.
  • നിങ്ങൾക്ക് ചില ഇടപാടുകൾ മറ്റൊരു റിട്ടേൺ കാലയളവിലേക്ക് മാറ്റണമെങ്കിൽ, ഒന്നിലധികം ഇടപാടുകൾക്കായി Return Effective Date സജ്ജീകരിക്കാവുന്നതാണ്.
  • ആവശ്യമെങ്കിൽ, New Return Effective Date ഉപയോഗിച്ച് സൈൻഡ് റിട്ടേണിൽ നിന്ന് ഒരു ഇടപാട് ഭേദഗതി ചെയ്യാനാകും.
  • എക്സ്പോർട്ട്  ചെയ്തതിന് ശേഷം മോഡിഫൈ ചെയ്തതോ ഡിലീറ്റ് ചെയ്തതോ ആയ ഇടപാടുകൾ തിരിച്ചറിയാം.
  • Track GST Return Activities റിപ്പോർട്ടിൽ:
    • Uncertain transactions പരിഹരിക്കൽ, എക്സ്പോർട്ട്, റിപ്പോർട്ട് സൈനിങ്ങ് തുടങ്ങിയ തീർപ്പാക്കാത്ത പ്രവർത്തനങ്ങൾ തിരിച്ചറിയാം.
    • നിങ്ങൾക്ക് സമയബന്ധിതമായി റിട്ടേണുകൾ ഫയൽ ചെയ്യാൻ കഴിയുന്ന തരത്തിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നടപടിയെടുക്കാം.
  • റെക്കോർഡ് ചെയ്‌ത ഇടപാടുകളെയും നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കി പ്രസക്തമായ സെക്ഷനുകൾ അപ്‌ഡേറ്റ് ചെയ്ത് ദൃശ്യമാക്കുന്ന റിപ്പോർട്ട് കാണാം.
  • കാലയളവുകളിലുടനീളം പെൻഡിങ് ആയ  പ്രവർത്തനങ്ങൾ തിരിച്ചറിയാം. അവ ആമ്പർ നിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കും.
  • എക്സ്പോർട്ട്  ചെയ്യേണ്ട റിട്ടേൺ വിവരങ്ങൾ വിശകലനം  ചെയ്യാൻ ഒരു പ്രിവ്യൂ റിപ്പോർട്ട് കാണാം.
  • ഒരു നിർദ്ദിഷ്‌ട GST രജിസ്‌ട്രേഷൻ അല്ലെങ്കിൽ എല്ലാ രജിസ്‌ട്രേഷനുകൾക്കും ആവശ്യമായ GST റിട്ടേണുകൾ എക്സ്പോർട്ട് ചെയ്യാം.
    Top menu-വിന് കീഴിലെ Exchange ഓപ്ഷനിലൂടെ നിങ്ങൾക്ക് ഇത് ചെയ്യുവാൻ സാധിക്കും.
    • ഒന്നിലധികം GST രജിസ്ട്രേഷനുകൾ വരുമ്പോൾ  എല്ലാ  GST രജിസ്ട്രേഷനുകൾക്കും അല്ലെങ്കിൽ ഒരു പ്രത്യേക GST രജിസ്ട്രേഷന്.
    • ആവശ്യാനുസരണം സെക്ഷൻ തിരിച്ചുള്ള JSON ഫയലുകൾക്കൊപ്പം.
    • നിങ്ങൾ തിരഞ്ഞെടുക്കുന്ന ഫോർമാറ്റിൽ – JSON, MS Excel, CSV.
    • MS Excel-ൽ GSTR-3B ഡാറ്റയ്‌ക്കൊപ്പം.  ഇത് GST പോർട്ടലിലെ Excel യൂട്ടിലിറ്റിക്ക് സമാനമായതുകൊണ്ട് GSTR-3B ഫയൽ ചെയ്യുന്നത് എളുപ്പമാക്കുന്നു.

GSTR-1, GSTR-2A, GSTR-2B എന്നിവയിലെ ഇടപാടുകളുടെ റീകൺസിലിയേഷൻ

നിങ്ങളുടെ GSTR-1, GSTR-2A, GSTR-2B എന്നിവയിലെ ഇടപാടുകൾ നിങ്ങളുടെ വിതരണക്കാരുടെ ഇടപാടുകളുമായി റീകൺസൈൽ ചെയ്യുന്നത് കൂടുതൽ ലളിതമായി. ഈ പ്രക്രിയ നിങ്ങളുടെ ബുക്സിലെ വിവരങ്ങൾ GST പോർട്ടലിലേതിന്  സമാനമാണ് എന്ന് ഉറപ്പാക്കുന്നു. മാത്രമല്ല, നിങ്ങളുടെ ബുക്സിലെ unreconciled ഇടപാടുകൾക്ക് സാധ്യതയുള്ള പൊരുത്തങ്ങൾ തിരിച്ചറിയാനുള്ള സൗകര്യം റീകൺസിലിയേഷൻ  പ്രക്രിയ എളുപ്പമാക്കുന്നതിന് സഹായിക്കുന്നു.

നിങ്ങൾക്ക് ഇപ്പോൾ:

  • GSTR-1, GSTR-2A, GSTR-2B എന്നിവ JSON ഫയലുകളായി ഇമ്പോർട്ടു ചെയ്യുവാൻ കഴിയും.
  • ഇടപാടുകൾ റീകൺസൈൽ ചെയ്യുന്നത്:
    • GST പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്ത സപ്ലയറുടെ ഇടപാടുകൾ ഇമ്പോർട്ട് ചെയ്തതിന് ശേഷം. Return Effective Date അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ഇടപാട് മറ്റൊരു റിട്ടേൺ പിരീഡിൽ നിന്നാണെങ്കിൽ പോലും നിങ്ങൾക്ക് റീകൺസിലിയേറ്റ് ചെയ്യാൻ കഴിയും.
    • മിസ്സ്മാച്ചുമായി ബന്ധപ്പെട്ട ത്രെഷോൾഡ് ലിമിറ്റ്  വ്യക്തമാക്കുന്നതിലൂടെ.
    • GSTR-2A, GSTR-2B എന്നിവയിലെ ഡോക്യൂമെൻറ് നമ്പറിൽ പ്രിഫിക്‌സ് ആയി ഉപയോഗിച്ച പൂജ്യങ്ങളും സ്പെഷ്യൽ ക്യാരക്റ്റേഴ്സും അവഗണിക്കുന്നതിലൂടെ.
    • റീകൺസിലിയേഷനായി  അവഗണിക്കേണ്ട ഡോക്യുമെൻറ് നമ്പറിലോ ഇൻവോയ്സ് നമ്പറിലോ ഒരു പാർട്ടി  ഉപയോഗിക്കുന്ന പ്രിഫിക്‌സ് കോൺഫിഗർ ചെയ്യുന്നതിലൂടെ.
    • ഒരു പാർട്ടി ഡോക്യുമെൻറ് നമ്പറിലോ ഇൻവോയ്സ് നമ്പറിലോ  ഉപയോഗിക്കുന്ന പ്രിഫിക്സിൽ നിന്ന് റീകൺസിലിയേഷൻ സമയത്ത്‌ അവഗണിക്കേണ്ടവ കോൺഫിഗർ ചെയ്യുന്നതിലൂടെ.
  • ആവശ്യാനുസരണം ഇടപാടുകളുടെ നില റീകൺസിലിയേറ്റഡ്  അല്ലെങ്കിൽ മിസ്സ്‌മാച്ച് എന്ന് സ്വമേധയാ അടയാളപ്പെടുത്താം.
  • സപ്ലയറുടെ ഇൻവോയ്സ് നമ്പറും തീയതിയും GSTR-2A, GSTR-2B എന്നിവയിലെ റീകൺസിലിയേഷനുള്ള ഡോക്യുമെൻറ് നമ്പറായും തീയതിയായും പരിഗണിക്കാം.
  • GSTR-2B-യിൽ Input Tax Credit അൺഅവൈലബിൾ ആവുന്നതിന്റെ കാരണം കണ്ടുപിടിക്കാം.

എന്തിനധികം, പോർട്ടലിൽ ഉള്ളതും എന്നാൽ ബുക്സിൽ ഇല്ലാത്തതും അഥവാ നേരെ തിരിച്ചുമുള്ള ഇടപാടുകളിൽ,  പൊരുത്തപ്പെടുന്ന വാല്യൂസ് ഉള്ളതും എന്നാൽ വ്യത്യസ്ത ഡോക്യുമെൻറ് നമ്പറുകളോ പാർട്ടി GSTIN/UIN-നോ, റിട്ടേണുമായി ബന്ധപ്പെട്ട  സെക്ഷനുകളോ  തിരിച്ചറിയാൻ TallyPrime നിങ്ങളെ സഹായിക്കുന്നു. ഇടപാടുകൾ വേഗത്തിൽ  റീകൺസിലിയേറ്റ്  ചെയ്യുവാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

കൂടുതലറിയുവാൻ Reconcile GSTR-1 DataReconcile GSTR-2A Data, Reconcile GSTR-2B Data എന്നീ പേജുകൾ റഫർ ചെയ്യുക.

റിപ്പോർട്ട് ഫിൽട്ടറുകൾ ഉപയോഗിച്ച് ബിസിനസ്സ് വിവരങ്ങൾ പെട്ടന്ന് ആക്സസ് ചെയ്യൽ

റിപ്പോർട്ടുകളിൽനിന്ന് ആവശ്യമായ വിവരങ്ങൾ കണ്ടെത്തുന്നതും ഡാറ്റാ വിശകലനവും ഫിൽട്ടറുകൾ പ്രയോഗിക്കുന്നതിലൂടെ വേഗമേറിയതും എളുപ്പമുള്ളതും ആനന്ദകരവുമായിരിക്കുന്നു. അതായത്, വിവരങ്ങൾ:

  • എളുപ്പത്തിൽ കണ്ടെത്താനാകും
  • ഒറ്റ ക്ലിക്കിൽ ആക്‌സസ് ചെയ്യാം
  • വിവിധ ബിസിനസ്സ് സിനാറിയോസ് പൂർണവ്യാപ്തിയിൽ  ഉൾക്കൊള്ളുന്നതരത്തിൽ അഭിവൃദ്ധിപ്പെടുത്തി

നിങ്ങൾക്ക് ഇപ്പോൾ റിപ്പോർട്ടിൽ:

  • ആവശ്യാനുസരണം ഒരു ഇടപാടിലോ, മാസ്റ്ററിലോ ഉള്ള എല്ലാ ഫീൽഡുകളിലുമോ അല്ലെങ്കിൽ ഒരു പ്രത്യേക ഫീൽഡിലോ ഉള്ള വിവരങ്ങൾക്കായി സെർച്ച് ചെയ്യുവാൻ സാധിക്കും . ഇടപാടുകളിലും മാസ്റ്ററുകളിലും ലഭ്യമായ ഫീൽഡുകളുടെ സമഗ്രമായ ശ്രേണിയിലുടനീളം നിങ്ങൾക്ക് താഴെ പറയുന്ന കാര്യങ്ങൾ തിരയുവാനാകും:
    • GSTIN/UIN, GST Rates, HSN/SAC പോലുള്ള GST വിശദാംശങ്ങൾ
    • സപ്ലിമെന്ററി ഡീറ്റൈൽസിലുള്ള ഫീൽഡുകൾ
    • ഇ-വേ ബില്ലും ഇ-ഇൻവോയ്‌സുമായി ബന്ധപ്പെട്ട ഫീൽഡുകൾ
  • ആവശ്യമായ വിവരങ്ങളുടെ പ്രത്യേകതയും സങ്കീർണ്ണതയും അടിസ്ഥാനമാക്കി, താഴെ പറയുന്ന തരത്തിലുള്ള ഫിൽട്ടറുകൾ ഉപയോഗിക്കാം:
    • ബേസിക് ഫിൽറ്റർ – ഒരു ക്വിക്ക് സെർച്ച് എഞ്ചിൻ പോലെ പ്രവർത്തിക്കുന്നു
    • മൾട്ടി ഫിൽറ്റർ – വിവരങ്ങൾ കണ്ടെത്തുന്നതിന് ഒന്നിലധികം  മാനദണ്ഡങ്ങൾ ചേർക്കുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നു
    • അഡ്വാൻസ്ഡ് ഫിൽറ്റർ – മാസ്റ്ററുകളിലും ഇടപാടുകളിലും ഉടനീളം വിവരങ്ങൾ കണ്ടെത്തുന്നതിന് സെർച്ചിങ്ങിനായി  മാനദണ്ഡം ചേർക്കുവാൻ ഇത് നിങ്ങളെ സഹായിക്കുന്നു
  • ഒരു റിപ്പോർട്ടിൽ ഉപയോഗിച്ച ഫിൽട്ടറിനെ കുറിച്ച് അറിയാൻ  ഒറ്റ ക്ലിക്കിൽ ഫിൽട്ടർ വിശദാംശങ്ങൾ  ലഭ്യമാകും.
  • നിങ്ങളുടെ ഓർഗനൈസേഷനിലെ ഉപയോഗത്തെ  അടിസ്ഥാനമാക്കി, ഏത് റിപ്പോർട്ടിലും ഉപയോഗിക്കാൻ കഴിയുന്നതരത്തിൽ  ഒരു ഡിഫോൾട്ട് ഫിൽട്ടർ സെറ്റ് ചെയ്യാവുന്നതാണ്.

എന്തിനധികം, ഫിൽട്ടറുകൾ ഉപയോഗിച്ച  ഒരു റിപ്പോർട്ടിന്റെ വ്യൂ നിങ്ങൾക്ക് സേവ് ചെയ്യുവാനും ഫിൽട്ടർ ചെയ്‌ത വിവരങ്ങൾ വേഗത്തിൽ റഫർ ചെയ്യുവാനും കഴിയും.

മെച്ചപ്പെടുത്തിയ ഡാറ്റ മാനേജ്മെന്റ് അനുഭവം

മെച്ചപ്പെടുത്തിയ ഡാറ്റാ മാനേജ്‌മെന്റ് സൗകര്യങ്ങൾ, റിലീസിലേക്കുള്ള മൈഗ്രേഷൻ തടസ്സമില്ലാത്തതാണെന്ന് ഉറപ്പാക്കുക മാത്രമല്ല, മൈഗ്രേഷൻ, റിപ്പയർ, ഇമ്പോർട്ട് , സിൻക്രൊണൈസേഷൻ എന്നിവ കൂടുതൽ ലളിതവൽക്കരിക്കുകയും നിങ്ങളുടെ പ്രവർത്തനങ്ങൾ ആയാസരഹിതമാക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് ഇവയുമായി ബന്ധപ്പെട്ട  പ്രവർത്തനത്തിന്റെ പുരോഗതി വിശദമായി കാണുവാനും എക്സെപ്ഷൻസ് ഉണ്ടെങ്കിൽ അവ പരിഹരിക്കുവാനും കഴിയും.

പേയ്മെന്റ് റിക്വസ്റ്റ് (Payment Request)

TallyPrime-ൽ ഇപ്പോൾ ഉള്ള Payment Request എന്ന ഫീച്ചർ ഉപയോഗിച്ച് എളുപ്പത്തിൽ നിങ്ങൾക്ക്‌ payment link-ഉം QR code-ഉം (Payment Gateway അഥവാ UPI ഉപയോഗിച്ച്) ജനറേറ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യാം. നിങ്ങളുടെ ഇടപാടുകാർക്ക് ഉടൻ തന്നെ ബിൽ തുക അടയ്ക്കുന്നതിന് ഇത് സൗകര്യം ഒരുക്കുന്നു.

Payment Request-ന് താഴെ പറയുന്ന സവിശേഷതകൾ ഉണ്ട്:

  • ഉടനടി Payment Request: സെറ്റപ്പ് ചെയ്തതിനു ശേഷം TallyPrime-ൽ എപ്പോൾ വേണമെങ്കിലും payment links അഥവാ QR codes ജനറേറ്റ് ചെയ്യാം.
    നിങ്ങളുടെ ബിസ്‌നസ്സിൽ പണം അടക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക ആവശ്യങ്ങൾ ഉണ്ടാവുമെന്ന് മനസിലാക്കി TallyPrime-ൽ നിങ്ങൾക്കാവശ്യമായ പല സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു.
  • തടസ്സമില്ലാത്ത റീകൺസിലിയേഷൻ: നിങ്ങളുടെ എല്ലാ Payment Request-ന്റെയും സുഗമമായ റീകൺസിലിയേഷനുള്ള സൗകര്യം TallyPrime ഒരുക്കുന്നു.
    Payment Reconciliation റിപ്പോർട്ട്‌ റീകൺസൈൽ ചെയ്തതും ചെയ്യാത്തതുമായ എല്ലാ ഇടപാടുകളുടെയും വ്യക്തമായ സംക്ഷിപ്ത രൂപം നൽകുന്നു.
  • ഡാറ്റ സുരക്ഷിതത്വം:  ബിസ്‌നസ്സിന്റെ സാമ്പത്തിക വസ്തുതകൾ സുരക്ഷിതമായിരിക്കേണ്ടത് നിങ്ങൾക്ക്‌ പരമപ്രധാനം ആണെന്ന് ഞങ്ങൾ മനസിലാക്കുന്നു. ആയതിനാൽ നിങ്ങളുടെ ഡാറ്റ പരമ സുരക്ഷിതം ആയിരിക്കേണ്ടതിനാവശ്യമായ എല്ലാ കരുതലുകളും എടുത്തിട്ടുണ്ട്.
    ഏറ്റവും നല്ല ഡാറ്റ സുരക്ഷാ നയങ്ങൾ ഉറപ്പുവരുത്തുവാനായി പ്രമുഖ Payment Gateways-ഉം ആയി ഞങ്ങൾ സഹകരിച്ചുപ്രവർത്തിക്കുന്നു. ആയതിനാൽ നിങ്ങളുടെ ഡാറ്റ അതീവ സുരക്ഷിതമായിരിക്കും.

കൂടുതലറിയുവാൻ Payment Request in TallyPrime എന്ന പേജ് റഫർ ചെയ്യുക.

Finance Budget 2023-24 ലെ New Tax Regime അനുസരിച്ചുള്ള പുതിയ Income Tax Slab Rates

New Tax Regime തിരഞ്ഞെടുത്തിട്ടുള്ള employees-നായി Finance Budget 2023-24 അനുസരിച്ചുള്ള പുതിയ income tax slab rates ഉൾപ്പെടുത്തിയിരിക്കുന്നു.

TallyPrime-ലെ Income Tax Computation റിപ്പോർട്ട്, Annexure II to 24Q, Form-16 എന്നിവയിൽ താഴെ പറയുന്ന കാര്യങ്ങൾ പരിഷ്‌ക്കരിച്ചിരിക്കുന്നു:

  • ഏറ്റവും പുതിയ income tax slab rate
  • ബാധകമായ standard deduction
  • 7 ലക്ഷം രൂപയോ അതിൽ താഴെയോ taxable income ഉള്ള employees-നായി rebate u/s 87A
  • 5 കോടി രൂപയിൽ അധികം taxable income ഉള്ള employees-ന് 25% ആയി കുറച്ച surcharge rate
  • 7 ലക്ഷം രൂപയ്ക്കു മുകളിൽ 27,777 രൂപയോ അതിൽ കുറവോ അധിക taxable income ഉള്ള employees-നായി marginal tax relief

കൂടാതെ, regular tax regime തിരഞ്ഞെടുത്ത employees-നായി നിശ്ചിത മൂല്യങ്ങൾ ഉൾപ്പെടുത്തി taxable income slabs പുതുക്കിയിരിക്കുന്നു. ഇത് tax calculation-ലെ  വ്യക്തതക്കും calculation എളുപ്പം മനസിലാവുന്നതിനും ഉപകരിക്കും.

മെച്ചപ്പെട്ട മൈഗ്രേഷൻ, റിപ്പയർ അനുഭവം

മൈഗ്രേഷനും റിപ്പയറുമായി ബന്ധപ്പെട്ട സ്റ്റാറ്റസ്

ഒരു കമ്പനി മൈഗ്രേറ്റ് ചെയ്യേണ്ടതുണ്ടോ അല്ലെങ്കിൽ റിപ്പയർ ചെയ്യേണ്ടതുണ്ടോ എന്ന് കമ്പനിയുടെ പേരിന്റെകൂടെ കാണിക്കുന്ന സ്റ്റാറ്റസ് നിങ്ങളെ അറിയിക്കും.

മൈഗ്രേഷൻ, റിപ്പയർ എന്നിവയുടെ പുരോഗതി

മെച്ചപ്പെടുത്തിയ പ്രക്രിയ, മാസ്റ്റേഴ്സിന്റെയും ഇടപാടുകളുടെയും വെരിഫിക്കേഷൻ  മുതൽ നിങ്ങളുടെ ഡാറ്റയുടെ വിജയകരമായ മൈഗ്രേഷൻ അല്ലെങ്കിൽ റിപ്പയർ വരെയുള്ള പ്രോഗ്രസ്സ് അപ്പപ്പോൾ നിങ്ങളെ അറിയിക്കുന്നു.

മൈഗ്രേഷനും റിപ്പയറുമായി ബന്ധപ്പെട്ട സമ്മറി

ഡാറ്റ മൈഗ്രേഷൻ അല്ലെങ്കിൽ റിപ്പയറിന്റെ അവസാനം, പ്രോസസ്സ് പൂർത്തിയാകുന്നതിന് മുമ്പും ശേഷവും മൊത്തം വൗച്ചറുകളും മാസ്റ്ററുകളും ഉള്ള ഒരു സമ്മറി നിങ്ങൾക്ക് കാണുവാൻ കഴിയും.

പ്രോസസ്സിനിടെ ഡാറ്റ നഷ്‌ടമുണ്ടോ എന്ന് അറിയാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

പ്രക്രിയയ്ക്കിടയിൽ സംഭവിച്ച പിശകുകൾ കണ്ടെത്താം, പരിഹരിക്കാം

മൈഗ്രേഷൻ, റിപ്പയർ, ഇമ്പോർട്ട് അല്ലെങ്കിൽ സിൻക്രൊണൈസേഷൻ എന്നിവയുടെ അവസാനം, നിങ്ങൾക്ക് എളുപ്പത്തിൽ:

  • പ്രക്രിയയ്ക്കിടയിൽ സംഭവിച്ച എക്സ്സപ്‌ഷനുകൾ തിരിച്ചറിയാം
  • ബാധകമാകുന്നതുപോലെ, ഒരു സമയം ഒന്നോ അതിലധികമോ എക്സ്സപ്‌ഷനുകൾ പരിഹരിക്കുക

എന്തിനധികം, നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് പ്രക്രിയയുടെ അവസാനത്തിലോ പിന്നീടോ എക്സ്സപ്‌ഷനുകൾ പരിഹരിക്കാനുള്ള സൗകര്യം  നിങ്ങൾക്കുണ്ട്.

GSTN ഡാറ്റ റീസെറ്റ് ചെയ്യൽ

നിങ്ങളുടെ ഇമ്പോർട്ട് ചെയ്ത GSTN ഡാറ്റ കറപ്റ്റ് ആകുകയോ അല്ലെങ്കിൽ ഡാറ്റ ആകസ്മികമായി ഇമ്പോർട്ട്  ചെയ്യുകയോ ചെയ്യുമ്പോൾ, അത് റീകൺസിലിയേഷനിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.

ആയതിനാൽ, ഇമ്പോർട്ട്  ചെയ്ത GSTN ഡാറ്റ റീസെറ്റ് ചെയ്യാനുള്ള സൗകര്യം TallyPrime ഇപ്പോൾ നിങ്ങൾക്ക് നൽകുന്നു. ഇത് നിങ്ങളുടെ ബുക്സിൽ ഉള്ള ഡാറ്റ കേടുകൂടാതെ സൂക്ഷിക്കുകയും കേടായ GSTN ഡാറ്റയെ ഇല്ലാതാക്കുകയും ചെയ്യും.

അതിനുശേഷം, പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത GSTR-1 അല്ലെങ്കിൽ GSTR-2A-യുടെ JSON ഫയൽ നിങ്ങൾക്ക് വീണ്ടും ഇമ്പോർട്ട്  ചെയ്യാനും നിങ്ങളുടെ ഇടപാടുകൾ  റീകൺസിലിയേറ്റ്  ചെയ്യുന്നത് തുടരാനും കഴിയും.

ഒരൊറ്റ സ്ക്രീനിൽ ഒന്നിലധികം കമ്പനികളെ കണക്ട് ചെയ്യുകയോ ഡിസ്കണക്ട് ചെയ്യുകയോ ചെയ്യാം

ഒറ്റ സ്‌ക്രീൻ ഉപയോഗിച്ച് ഓൺലൈൻ ആക്‌സസിനായി ഒന്നിലധികം കമ്പനികളെ ഇപ്പോൾ നിങ്ങൾക്ക് കണക്‌റ്റ് ചെയ്യുവാനോ ഡിസ്കണക്ട് ചെയ്യുവാനോ കഴിയും. അതുവഴി കമ്പനികൾ ഓരോന്നായി തിരഞ്ഞെടുക്കുന്നതിൽ ചെലവഴിക്കുന്ന സമയം ലാഭിക്കാം.

റിമോട്ട് അക്സസിനോ   സിൻക്രൊണൈസേഷനോ ബ്രൗസർ ആക്‌സസിനോ വേണ്ടി ഓൺലൈനിൽ കണക്‌റ്റ് ചെയ്യേണ്ടത് ആവശ്യമായി വരുന്ന  ഒന്നിലധികം കമ്പനികളുള്ള ബിസിനസുകൾക്ക് ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.

TallyPrime Release 3.0, TallyPrime Edit Log Release 3.0 എന്നിവയിലെ പ്രൊഡക്ട് മെച്ചപ്പെടുത്തലുകൾ

പർച്ചേസ്  വൗച്ചറുകൾക്കുള്ള ടാക്സ് അനാലിസിസ്  (കോമ്പോസിഷൻ ഡീലർമാർക്ക് വേണ്ടി)

കോമ്പോസിഷൻ ഡീലർമാർക്ക് വേണ്ടി, ടാക്സ് അനാലിസിസ് സംവിധാനം ഇപ്പോൾ പർച്ചേസ് വൗച്ചറുകളിൽ ലഭ്യമാണ്.

Provisions എന്ന ഗ്രൂപ്പിന് കീഴിൽ ക്രീയേറ്റ് ചെയ്തിട്ടുള്ള ലെഡ്ജറുകളിൽ പർച്ചേസുമായി ബന്ധപ്പെട്ട നേച്ചർ ഓഫ് ട്രാൻസാക്ഷനുകൾ ലഭ്യമാകും

ഇനിമുതൽ നിങ്ങൾക്ക്  Provisions  എന്ന ഗ്രൂപ്പിന് കീഴിൽ ക്രീയേറ്റ് ചെയ്തിട്ടുള്ള ലെഡ്ജറുകളിൽ പർച്ചേസുമായി ബന്ധപ്പെട്ട നേച്ചർ ഓഫ് ട്രാൻസാക്ഷനുകൾ സെലക്ട് ചെയ്യുവാൻ സാധിക്കുന്നതാണ്.

ഏത് കാലയളവിലുള്ള ട്രാൻസാക്ഷനുകളും റീകൺസിലിയേറ്റ് ചെയ്യാവുന്നതാണ്

GSTR-2A റീകൺസിലിയേറ്റ് ചെയ്യുന്നതിനായി ഏത് കാലയളവിലുള്ള ട്രാൻസാക്ഷനുകളും ഇനിമുതൽ TallyPrime പരിഗണിക്കുന്നതാണ്.

വൗച്ചർ നമ്പറോ, സപ്ലയറുടെ ഇൻവോയ്സ് നമ്പറോ, വൗച്ചറുകളിൽ ഡ്യൂപ്ലിക്കേറ്റ് ആയിവരുകയാണെങ്കിൽ തിരിച്ചറിയുന്നു

വൗച്ചർ നമ്പറോ, സപ്ലയറുടെ  ഇൻവോയ്സ് നമ്പറോ ഡ്യൂപ്ലിക്കേറ്റ് ആയിവരുന്ന എല്ലാ വൗച്ചറുകളും Duplicate Voucher No.  എന്ന തലക്കെട്ടോടെ Uncertain Transactions (Correction Needed) എന്ന  സെക്ഷന് താഴെ വരുന്നതാണ്.

റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് മുമ്പ് നിങ്ങൾക്ക് വൗച്ചറുകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്താം.

GSTR-1 ഉൾപ്പെടുത്താതിരുന്ന ടോട്ടൽ അഡ്വാൻസുമായി ബന്ധപ്പെട്ട GST

ഒരു സെയിൽസിൽ ഭാഗികമായി അഡ്വാൻസ് ട്രാക്ക് ചെയ്താൽ, മൊത്തം അഡ്വാൻസിൻറ്റെ GST GSTR-1-ൽ രേഖപ്പെടുത്തുവാൻ സാധിച്ചിരുന്നില്ല.

ഈ പ്രശ്നം പരിഹരിച്ചു.

അൺരജിസ്റ്റേർഡ് ഡീലർമാരുമായി ബന്ധപ്പെട്ട  അഡ്വാൻസ്റെസിപ്റ്റ്  ട്രാക്കിംഗ്

അൺരജിസ്റ്റേർഡ് ഡീലർമാരുടെയോ കൺസ്യൂമറുടെയോ  അഡ്വാൻസ്റെസിപ്റ്റ്  GSTR-1-ലോ  GSTR-3B-യിലോ  ട്രാക്ക് ചെയ്യുവാൻ സാധിച്ചിരുന്നില്ല.  

ഈ പ്രശ്നം പരിഹരിച്ചു.

നിലവിലെ റിട്ടേണിൽ മുൻ സാമ്പത്തിക വർഷത്തെ പർച്ചേസ് വൗച്ചർ

മുൻ സാമ്പത്തിക വർഷത്തിലെ പർച്ചേസ് വൗച്ചറുകൾ ഈ സാമ്പത്തിക വർഷത്തെ GSTR-2A റീകൺസിലിയേഷൻ നടത്തുമ്പോൾ കാണപ്പെട്ടിരുന്നു.  

കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാർട്ടിക്കായി ഉപയോഗിച്ചിരുന്ന സപ്ലയർ   ഇൻവോയ്സ് നമ്പറുകൾ ഈ വർഷവും ഉപയോഗിക്കുമ്പോൾ ആണ് ഇത്തരത്തിൽ സംഭവിച്ചിരുന്നത്.

ഈ പ്രശ്നം പരിഹരിച്ചു.

GSTR-3B-യിലെ മെച്ചപ്പെടുത്തലുകൾ

ക്യാപിറ്റൽ ഗുഡ്സ് ഇറക്കുമതി

ക്യാപിറ്റൽ ഗുഡ്‌സുകളുടെ  ഇറക്കുമതിയുമായി ബന്ധപ്പെട്ട  ഇടപാടുകൾ റിട്ടേണിൽ  Import of Goods  സെക്ഷനിൽ കാണപ്പെട്ടിരുന്നില്ല.

No direct implications in return tables എന്ന സെക്ഷനിലാണ് ഇത്തരം ഇടപാടുകൾ കാണപ്പെട്ടിരുന്നത്. 

ഈ പ്രശ്നം പരിഹരിച്ചു.

RCM പർച്ചേസുമായി ബന്ധപ്പെട്ട അതാതു മാസത്തെ Stat Adjustment വൗച്ചറിലെ നികുതി വിധേയമായ തുക

GSTR-3B-ലെ 3.1 (d) Inward supplies (liable to reverse charge) സെക്ഷനിൽ നികുതി വിധേയമായ തുക (ടാക്സബിൾ എമൗണ്ട്) വന്നിരുന്നില്ല.

RCM പർച്ചേസ് വൗച്ചറിൽ അതേ മാസം നികുതി ബാധ്യതയും ഇൻപുട്ട് ടാക്സ് ക്രെഡിറ്റും വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ജേണൽ വൗച്ചർ നിങ്ങൾ റെക്കോർഡ്ചെയ്തിരുന്നപ്പോളാണ് ഇത് സംഭവിച്ചത്.

ഈ പ്രശ്നം പരിഹരിച്ചു.

GSTR-3B-യിലെ Uncertain Transactions

GSTR-1, GSTR-2A എന്നിവയ്‌ക്ക് പുറമേ, പർച്ചേസും സെയിൽസും ആയി ബന്ധപ്പെട്ട  ട്രാൻസാക്ഷൻസ് ഇപ്പോൾ GSTR-3B-യിലും ലഭ്യമാകും.

RCM ബാധകമായ പർച്ചേസുകളുടെ GST, GSTR-3B-യിൽ ദൃശ്യമാകുന്നില്ല

RCM ബാധകമായ പർച്ചേസുകൾക്കും ഇൻപുട്ട് ടാക്സ് ക്രെഡിറ്റിനും വേണ്ടി രേഖപ്പെടുത്തിയ ബാധ്യതകൾ GSTR-3B-യിൽ ദൃശ്യമായിരുന്നില്ല.

RCM ബാധകമായ പർച്ചേസ് വൗച്ചറും അതുമായി ബന്ധപ്പെട്ട ഇൻപുട്ട് ടാക്സ് ക്രെഡിറ്റും ഒരേ മാസം തന്നെ റെക്കോർഡ് ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിച്ചിരുന്നത്.

ഈ പ്രശ്നം പരിഹരിച്ചു.

റിട്ടേൺ റിപ്പോർട്ടുകളിൽ പർച്ചേസുകളുടെ നെഗറ്റീവ് വാല്യൂ  കൈകാര്യം ചെയ്യുന്ന വിധം

പർച്ചേസിനോ  സെയിൽസിനോ നെഗറ്റീവ് വാല്യൂ ഉള്ള ഒരു JSON ഫയൽ നിങ്ങൾ അപ്‌ലോഡ് ചെയ്താൽ അത് GST പോർട്ടലിൽ ഒരു എറർ സംഭവിക്കുന്നതിനു കാരണമായിരുന്നു.

എന്നിരുന്നാലും, റിട്ടേൺ ഇഫക്റ്റീവ് ഡെയ്റ്റ് എന്ന പുതിയ സൗകര്യം ഉപയോഗിച്ച് നിങ്ങൾക്ക് അത്തരം ഇടപാടുകൾ മറ്റൊരു റിട്ടേൺ കാലയളവിലേക്ക് മാറ്റുവാനും പർച്ചേസ് അല്ലെങ്കിൽ സെയിൽസ് വാല്യു ഒരു കാലയളവിലും നെഗറ്റീവ് അല്ലെന്ന് ഉറപ്പാക്കാനും കഴിയും.

Input Tax Credit Reversed എന്ന ഹെഡ്‌ഡിന്  കീഴിൽ ITC റിവേഴ്‌സൽ റീക്ലെയിം കാണപ്പെട്ടിരുന്നില്ല

ITC-യുടെ റിവേഴ്‌സൽ റീക്ലെയിം ചെയ്യുന്നതിനായി റെക്കോർഡ് ചെയ്‌ത ഇടപാടുകൾ Others-നു കീഴിലുള്ള  Input Tax Credit Reversed എന്ന സെക്ഷനിൽ  വന്നിരുന്നില്ല.

ഈ പ്രശ്നം പരിഹരിച്ചു.

Exempt/Nil-rated, Taxable  ഐറ്റങ്ങൾ ഉള്ള  ഇൻവോയ്‌സുകളിലെ എറർ

GSTR-3B ഫയൽ ചെയ്യുമ്പോൾ, Taxable ഐറ്റത്തോടൊപ്പം Exempt/Nil-rated ഐറ്റങ്ങൾ അടങ്ങിയ ഒരു ഇൻവോയ്‌സ് നിങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ ഇനിപ്പറയുന്ന എറർ കാണിച്ചിരുന്നു:

Table 3.1 (a), (b) and (c) are auto-drafted based on values provided in GSTR-1. Table 3.1 (d) is not auto-drafted based on GSTR-1.

ഈ പ്രശ്നം പരിഹരിച്ചു.

മുൻ കാലയളവിൽ ലഭിച്ച  അഡ്വാൻസ് തുകക്കുള്ള വിൽപ്പന

മുൻ കാലയളവുകളിൽ ലഭിച്ച അഡ്വാൻസ് തുകക്ക്  രേഖപ്പെടുത്തിയ വിൽപ്പന (സെയിൽസ്) GSTR-1, GSTR-3B എന്നിവയിൽ  കാണിച്ചിരുന്നില്ല.

ഈ പ്രശ്നം പരിഹരിച്ചു.

വാലിഡ്ആയ GSTIN ആയിരുന്നാലും ഇൻവാലിഡ് എന്ന് കണക്കാക്കപ്പെട്ടിരുന്നു

ചുരുക്കം ചില GSTIN-കൾ തികച്ചും വാലിഡ്‌ ആണെങ്കിൽ പോലും ഇൻവാലിഡ് ആയി  കണക്കാക്കപ്പെട്ടിരുന്നു.

ഈ പ്രശ്നം പരിഹരിച്ചു.

Place of Supply മാറുമ്പോൾ പർച്ചേസ് വൗച്ചറിലെ GST കണക്കുകൂട്ടൽ (കാൽകുലേഷൻ)

ഒരു പർച്ചേസ് വൗച്ചറിൽ, Party Details സ്‌ക്രീനിൽ നിന്നും നിലവിലെ  Place of Supply മാറ്റിയാലും, പാർട്ടി ലെഡ്ജറിൽ നൽകിയിരിക്കുന്ന സംസ്ഥാനം അനുസരിച്ചുമാത്രമേ GST കണക്കാക്കിയിരുന്നുള്ളു ഇപ്പോൾ വൗച്ചറിൽ എന്റർ ചെയ്യുന്ന Place of Supply  അനുസരിച്ച്  GST കണക്കാക്കും.

സെയിൽസ് ഇൻവോയ്‌സ്‌ ആൾട്ടറേഷനിലെ പാർട്ടി ഡീറ്റെയിൽസിൽ

നിങ്ങൾ ഒരു സെയിൽസ് ഇൻവോയ്‌സ് തിരുത്തി  പാർട്ടി ലെഡ്ജർ  Cash ആക്കി മാറ്റുമ്പോൾ പാർട്ടിയുടെ രജിസ്‌ട്രേഷൻ ടൈപ്പ് അൺരജിസ്റ്റേർഡ് എന്നതിലേക്ക് മാറുകയും Party Details സ്‌ക്രീനിൽ നിന്ന് GSTIN/UIN നീക്കം ചെയ്യുകയും ചെയ്തിരുന്നു.

ഇപ്പോൾ, നിങ്ങൾ പാർട്ടി ലെഡ്ജർ മാറ്റുമ്പോൾ, ലെഡ്ജറിൽ നിന്ന് ഉള്ള  യഥാർത്ഥ വിശദാംശങ്ങൾ നിലനിർത്താനോ അല്ലെങ്കിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനോ  സാധിക്കും.

GSTR-1-ൽ Document Summary-യിലെ ഡെബിറ്റ് നോട്ട്

Document Summary-യിൽ  ഡെബിറ്റ് നോട്ട് രണ്ടുതവണ വരുന്നു

നിങ്ങൾ ഒരു ഡെബിറ്റ് നോട്ട് റെക്കോർഡ് ചെയ്യുമ്പോൾ, അത്  Document Summary-യിൽ Invoices for Outward Supply Debit Note  എന്നീ ഹെഡ്ഡുകൾക്കു കീഴിൽ രണ്ട് തവണ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇപ്പോൾ Debit Note-ന് കീഴിൽ മാത്രം ദൃശ്യമാകുന്ന വിധം പ്രശ്നം പരിഹരിച്ചു.

Document Summaryയിലെ  ഡെബിറ്റ് നോട്ടും (പർച്ചേസ് റിട്ടേൺ) ക്രെഡിറ്റ് നോട്ടും (പർച്ചേസ്  വിലയിലെ വർദ്ധനവ്)

ഡെബിറ്റ് നോട്ടും (പർച്ചേസ് റിട്ടേൺ) ക്രെഡിറ്റ് നോട്ടും (പർച്ചേസ്  വിലയിലെ വർദ്ധനവ്) ഇപ്പോൾ Document Summary-യിൽ  ഉൾപ്പെടുത്തും.

GSTR-4-ലെ സെയിൽസ് ഇൻവോയ്‌സുകൾ

GSTR-4-ൽ, Included in Return, Not Relevant for This Return എന്നി രണ്ട് സെക്‌ഷനുകളിലും സെയിൽസ് ഇൻവോയ്‌സുകൾ ദൃശ്യമായിരുന്നു.

ഈ പ്രശ്നം പരിഹരിച്ചു.

പർച്ചേസ് വൗച്ചർ റെക്കോർഡ് ചെയ്തതിന് ശേഷം  സ്റ്റോക്ക്  വാല്യൂ തെറ്റായി കാണിക്കുന്നു

കോമ്പോസിഷൻ ഡീലർമാർക്ക്‌ സ്റ്റോക്ക് സമ്മറിയിൽ ചില സ്റ്റോക്ക് ഐറ്റങ്ങളുടെ മൂല്യം  തെറ്റായി കാണിച്ചിരുന്നു.

വ്യത്യസ്‌ത GST നിരക്കുകളുള്ള സ്റ്റോക്ക് ഐറ്റങ്ങൾ ഒരു പർച്ചേസ് വൗച്ചറിൽ റെക്കോർഡ് ചെയ്തശേഷം  ഓരോ GST  നിരക്കിനും വേണ്ടി പ്രത്യേകം ക്രിയേറ്റ് ചെയ്ത CGST, SGST ലെഡ്ജറുകൾ ചേർക്കുമ്പോൾ ആണ് ഇത്തരത്തിൽ സംഭവിച്ചിരുന്നത്‌.

ഈ പ്രശ്നം പരിഹരിച്ചു.

ഒന്നിലധികം അഡ്രസ് ഉള്ള  പാർട്ടിയുടെ സെയിൽസ്  ഇൻവോയ്സുകൾ

ഇൻവോയ്‌സുകളിൽ  തിരുത്തലുകൾ വരുത്തിയ ശേഷം, ചില സെയിൽസ്  ഇൻവോയ്‌സുകൾ GSTR-1-ൽ  B2B Invoices-ൽ  നിന്ന് B2C Invoices-ലേക്ക്  മാറിയിരുന്നു.

പാർട്ടി ലെഡ്ജറിൽ മറ്റൊരു  അഡ്രസ് കൂടി  ചേർക്കുകയും അതിന് ശേഷം  ഇൻവോയിസിൽ തിരുത്തലുകൾ വരുത്തുകയും ചെയ്യുമ്പോൾ ആണ്  ഇങ്ങനെ സംഭവിച്ചിരുന്നത്‌. തൽഫലമായി, പാർട്ടിയുടെ Registration Type Unregistered എന്നതിലേക്ക് മാറിയിരുന്നു.

ഈ പ്രശ്നം പരിഹരിച്ചു.

ഡിലീറ്റ് ചെയ്ത വൗച്ചർ മോഡിഫൈഡ് എന്ന് കാണിക്കുന്നു

e-Invoice  റിപ്പോർട്ടിലെ Voucher Information Mismatch with QR Code  സെക്ഷനിൽ വൗച്ചർ തീയതിയും ഇ-ഇൻവോയ്‌സുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഇല്ലാതെ ഡിലീറ്റ് ചെയ്ത വൗച്ചറുകൾ Modified  എന്ന ഹെഡ്‌ഡിന്  താഴെ കാണിച്ചിരുന്നു.

ഈ പ്രശ്നം പരിഹരിച്ചു.

ഇപ്പോൾ  ഡിലീറ്റ് ചെയ്ത വൗച്ചറുകൾ Deleted  എന്ന  ഹെഡ്‌ഡിന്  താഴെകാണുകയും  ഇ-ഇൻവോയ്സ് വിശദാംശങ്ങൾ നിലനിർത്തുകയും ചെയ്യുന്നു.

ഡാറ്റ സ്പ്ലിറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന എററുകൾ

എററുകൾ ഉണ്ടായിരുന്നിട്ടും ഡാറ്റ സ്പ്ലിറ്റ് നടക്കുന്നു

എററുകൾ  ഉണ്ടായിരുന്നിട്ടും കമ്പനി ഡാറ്റ സ്പ്ലിറ്റ്  ചെയ്യപ്പെട്ടിരുന്നു.

ഈ പ്രശ്നം പരിഹരിച്ചു. ഇപ്പോൾ എററുകളുള്ള കമ്പനി ഡാറ്റ  സ്പ്ലിറ്റ്  ചെയ്യുവാൻ TallyPrime അനുവദിക്കില്ല.

Advance Receipts റിപ്പോർട്ടിലെ Opening Balance

ഡാറ്റ  സ്പ്ലിറ്റിന് ശേഷം, Advance Receipts റിപ്പോർട്ടിൽ Opening Balance കണ്ടിരുന്നില്ല. Regular – SEZ GST രജിസ്ട്രേഷനുള്ള കമ്പനികളിലാണ് ഇത് സംഭവിച്ചിരുന്നത്‌.

ഈ പ്രശ്നം പരിഹരിച്ചു

ഡാറ്റ സ്പ്ലിറ്റ്  ചെയ്യുന്ന സമയത്ത്  MAV എറർ

ചില സമയങ്ങളിൽ ഡാറ്റ സ്പ്ലിറ്റ് ചെയ്യുമ്പോൾ, ഒരു Memory Access Violation (MAV) error കാരണം ഡാറ്റ സ്പ്ലിറ്റ്  തടസ്സപ്പെട്ടിരുന്നു.

ഈ പ്രശ്നം പരിഹരിച്ചു.

ഡാറ്റ സ്പ്ലിറ്റ് ചെയ്യുന്ന സമയത്ത് ഡിഫോൾട്ട് ടാക്സ് യൂണിറ്റ് എറർ

ചില സാഹചര്യങ്ങളിൽ, Tax Unit ‘Default Tax Unit’ does not exist! Verify Company Data to resolve this issue. എന്ന എറർ ഉണ്ടാകുകയും ഡാറ്റ സ്പ്ലിറ്റ്  തടസ്സപ്പെടുകയും ചെയ്തിരുന്നു.

ഈ പ്രശ്നം പരിഹരിച്ചു.

ഒരു ഡിഫോൾട്ട് Voucher Type പുനർനാമകരണം (റീ നെയിം) ചെയ്തതിന് ശേഷം  ഡാറ്റ സ്പ്ലിറ്റ് ചെയ്യുന്ന സമയത്ത്  MAV എറർ

നിങ്ങൾ ഒരു ഡിഫോൾട്ട്  Voucher Type പുനർനാമകരണം (റീ നെയിം) ചെയ്ത ശേഷം ഡാറ്റ സ്പ്ലിറ്റ് ചെയ്യുമ്പോൾ, ഒരു MAV എറർ  കാരണം ഡാറ്റ സ്പ്ലിറ്റ് തടസ്സപ്പെട്ടിരുന്നു.

ഈ പ്രശ്നം പരിഹരിച്ചു.

TallyHelpwhatsAppbanner
Is this information useful?
YesNo
Helpful?
/* */