Explore Categories

 

 PDF

TallyPrime & TallyPrime Edit Log Release 4.1 Release Notes| പുതിയ മാറ്റങ്ങൾ എന്തൊക്കെ?

TallyPrime & TallyPrime Edit Log Release 4.1 താഴെപ്പറയുന്ന പുതുമകൾ നിങ്ങൾക്കായി അവതരിപ്പിക്കുന്നു:

  • ഒരു company-ക്കും അതിന്റെ MSME വിതരണക്കാർക്കും MSME Udyam number update ചെയ്യുന്നതിനുള്ള സൗകര്യം. MSME വിതരണക്കാർക്ക് കുടിശ്ശികയുള്ള എല്ലാ ബില്ലുകളുടെയും വിശദവിവരങ്ങൾ വേഗത്തിൽ ശേഖരിക്കാനും ആദായനികുതി നിയമത്തിലെ section 43b(h) എളുപ്പത്തിൽ പാലിക്കാനുമുള്ള ഓപ്‌ഷനും നിങ്ങൾക്കുണ്ട്
  • GSTR-1 ൽ നടപ്പിലാക്കിയ മാറ്റങ്ങൾക്കനുസരിച്ച് റിട്ടേൺ കാലയളവിൽ എല്ലാ ഓൺലൈൻ വിൽപ്പനകളുടെയും ലിസ്റ്റ് ഉണ്ടാക്കാനുള്ള സൗകര്യം.

MSME

പുതിയ MSME ഫീച്ചർ ഉപയോഗിച്ച്, MSMEs-നും MSMEs-മായി ട്രേഡിംഗ് നടത്തുന്ന ബിസിനസ്സുകൾക്കും MSME സ്റ്റാറ്റസ് അറിയാനും സമയബന്ധിതമായ പേയ്‌മെൻ്റുകൾക്കായി ബാക്കിയുള്ള ബില്ലുകൾ ട്രാക്കുചെയ്യാനും കഴിയും. മാത്രമല്ല, MSMEs ഉപഭോക്താക്കൾക്ക്, കുടിശ്ശികയുള്ള MSME പേയ്‌മെൻ്റുകളുടെ പൂർണ്ണമായ വിശദാംശങ്ങളോടെ അവരുടെ Form MSME 1 വേഗത്തിൽ ഫയൽ ചെയ്യാം. ആദായനികുതി നിയമത്തിൻ്റെ 43b(h) അനുസരിച്ച്, ഉപഭോക്താവിന് ഉടനടി ബില്ലുകളുടെ ലിസ്റ്റ് തയ്യാറാക്കാനും സാധിക്കും.

Registered MSME ബിസിനസ്സുകൾക്ക് താഴെപ്പറയുന്നവ ചെയ്യാനാകും:

  • ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ലഭിച്ച UDYAM Registration വിശദാംശങ്ങൾ സെറ്റ് ചെയ്യാം. അവർക്ക് വിശദാംശങ്ങളിൽ മാറ്റം വരുത്താനും ബാധകമായ തീയതികൾക്കനുസരിച്ച് അത്തരം മാറ്റങ്ങളെല്ലാം ട്രാക്ക് ചെയ്യാനും കഴിയും.
  • നിങ്ങളുടെ MSME status ഉപഭോക്താക്കളെ അറിയിക്കാൻ, UDYAM Registration വിശദാംശങ്ങളുള്ള ഇൻവോയ്സുകൾ പ്രിൻ്റ് ചെയ്യാം.
  • അടയ്‌ക്കേണ്ടതോ കുടിശ്ശികയുള്ളതോ ആയ തുകയുടെ വിശദാംശങ്ങൾ വേഗത്തിൽ തയ്യാറാക്കുകയും കൃത്യസമയത്ത് പേയ്‌മെൻ്റുകൾ ലഭിക്കുന്നതിന് റിമൈൻഡറുകൾ അയക്കുകയും ചെയ്യാം.

MSMEs-മായി ട്രേഡിംഗ് നടത്തുന്ന ബിസിനസ്സുകൾക്ക് താഴെപ്പറയുന്നവ ചെയ്യാനാകും:

  • വിതരണക്കാരുടെ MSME സ്റ്റാറ്റസ് സെറ്റ് ചെയ്യാം.
  • MSMEs-മായി ബന്ധപ്പെട്ട ബില്ലുകൾ തിരിച്ചറിയുകയും പലിശ ഒഴിവാക്കുന്നതിനായി നിശ്ചിത തീയതിക്ക് മുമ്പ് പണമടയ്ക്കുകയും ചെയ്യാം.
  • പേയ്മെൻ്റ് കുടിശ്ശികയുള്ള MSMEs-മായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് Form MSME-1-ൽ റിപ്പോർട്ട് ചെയ്യാം.
  • MSMEs-ന് കൊടുത്തു തീർക്കാത്ത എല്ലാ ബില്ലുകളുടെയും വിശദാംശങ്ങൾ പരിശോധിച്ച് ആദായനികുതി നിയമത്തിൻ്റെ 43b(h) പ്രകാരം അനുവദനീയമല്ലാത്ത കിഴിവുകൾ അറിയാം. 

ഓൺലൈൻ വിൽപ്പനയുടെ വിശദാംശങ്ങൾ ലഭിക്കുവാൻ ഇ-കൊമേഴ്സ് സമ്മറി റിപ്പോർട്ട്

Amazon, Myntra, Flipkart തുടങ്ങിയ e-Commerce operators-ലൂടെ ഓൺലൈൻ വിൽപ്പന നടത്തുന്ന ബിസിനസ്സുകൾക്കായി, ഓൺലൈൻ വിൽപ്പന റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് GSTR-1-ൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഈ മാറ്റങ്ങളെ പിന്തുണയ്ക്കുന്നതിന്, താഴെപ്പറയുന്നവ ഹൈലൈറ്റ് ചെയ്യാനായി TallyPrime Release 4.1 ഒരു e-Commerce Summary അവതരിപ്പിക്കുന്നു:

  • നികുതി ചുമത്താവുന്ന വാല്യൂകളും, IGST, CGST, SGST, സെസ് എന്നിവ പോലെയുള്ള  നികുതി തുകകളുടെ ബ്രേക്കപ്പും
  • e-Commerce operators-ൻ്റെ GSTIN തിരിച്ചുള്ള വിൽപ്പന

GST portal-ൽ പ്രസക്തമായ വിശദാംശങ്ങൾ എളുപ്പത്തിൽ ചേർക്കാൻ ഈ റിപ്പോർട്ട് നിങ്ങളെ സഹായിക്കും.

Post a Comment

Is this information useful?
YesNo
Helpful?