Explore Categories

 

 PDF

TallyPrime Release 3.0.1 & TallyPrime Edit Log Release 3.0.1 റിലീസ് നോട്ട്സ് | പുതിയ മാറ്റങ്ങൾ എന്തൊക്കെ?

TallyPrime Release 3.0.1, e-Invoicing-ൻ്റെയും GST return filing-ൻ്റെയും മൊത്തത്തിലുള്ള അനുഭവത്തിൽ വളരെ പ്രയോജനപ്രദമായ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

e-Invoice report വളരെ വേഗത്തിലും എളുപ്പത്തിലും പ്രശ്നങ്ങൾ resolve ചെയ്യാൻ സഹായിക്കുന്നു. ഇത് portal-ഇൽ e-invoice rejections കുറക്കുന്നു. Export-ലും HSN/SAC-യിലും വരുത്തിയ മെച്ചപ്പെടുത്തലുകൾ നിങ്ങളുടെ GST അനുഭവം കൂടുതൽ സന്തോഷകരമാക്കുന്നു.

നിങ്ങൾ TallyPrime-ൽ കസ്റ്റമൈസേഷൻസ് ഉപയോഗിക്കുന്നുണ്ടെങ്കിൽ, പുതിയ റിലീസിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ പാർട്ണറെ ബന്ധപ്പെടുന്നത് നല്ലതായിരിക്കും.

നിങ്ങൾ TallyPrime multi-user ആണ് ഉപയോഗിക്കുന്നതെങ്കിൽ ആദ്യം server അപ്ഗ്രേഡ് ചെയ്യുക. അതിനുശേഷം മാത്രം client അപ്ഗ്രേഡ് ചെയ്യുക.

e-Invoicing

e-Invoicing ഫീച്ചറിലെ താഴെ പറയുന്ന മെച്ചപ്പെടുത്തലുകൾ നിങ്ങളുടെ e-Invoicing അനുഭവം ഗണ്യമായി ഭേദപ്പെടുത്തുന്നു.

എളുപ്പത്തിൽ e-Invoicing details തിരുത്തൽ

ഇപ്പോൾ e-Invoices generate ചെയ്യുന്നതിന് എന്തെങ്കിലും പ്രശ്നങ്ങൾ അഥവാ വിവരങ്ങളുടെ അപര്യാപ്തത ഉണ്ടോ എന്ന് വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാൻ നിങ്ങൾക്ക് കഴിയും. ആവശ്യമുള്ള തിരുത്തലുകൾ TallyPrime-ൽ വെച്ചുതന്നെ ചെയ്യുവാൻ e-Invoice report നിങ്ങളെ സഹായിക്കും. അങ്ങനെ e-Invoice portal-ൽ rejections ഒഴിവാക്കും.

അതനുസരിച്ച്, താഴെ പറയുന്ന പ്രശ്നങ്ങൾ Uncertain Transactions-ൽ നിന്ന് എളുപ്പത്തിൽ പരിഹരിക്കാം.

  • Consignee (Ship To) & Dispatch From-ൽ, നല്കിയിട്ടില്ലാത്ത അല്ലെങ്കിൽ അസാധുവായ State
  • Mismatch between State and Pincode
  • Mismatch between HSN and Type of supply
  • പൂജ്യത്തിൽ തുടങ്ങുന്ന ഇൻവോയ്‌സ്‌ നമ്പറുകൾ

കൂടുതലറിയുവാൻ e-Invoice – FAQ പേജിലെ e-Invoice Reports എന്ന സെക്ഷൻ റഫർ ചെയ്യുക.

Billed Quantity-യും Actual Quantity-യും ഉൾക്കൊള്ളിച്ച് e-Invoicing

ഇപ്പോൾ നിങ്ങൾക്ക് തടസമില്ലാതെ Billed Quantity-യും Actual Quantity-യും ഉൾക്കൊള്ളിച്ച് e-Invoicing കൈകാര്യം ചെയ്യാം.

Actual Quantity-യേക്കാൾ Billed Quantity കൂടുതലായാലും e-Invoice generation-ന് പ്രശ്നങ്ങൾ ഉണ്ടാവുകയില്ല.

വിദേശ parties-നുള്ള e-Invoicing

വിദേശ parties-നായി e-Invoices generate ചെയ്യുന്നത് ഇപ്പോൾ ഒരുപാട്‌ സുഗമമായി.
ഇന്ത്യക്ക് പുറത്തുള്ള ഒരു party-ക്ക്‌ നിങ്ങൾ service നൽകുകയും, സംസ്ഥാനത്തെയോ ഇതരസംസ്ഥാനത്തെയോ party-ക്ക്‌ billing നടത്തുകയും ചെയ്യുമ്പോൾ e-Invoice generation-ന് പ്രശ്നങ്ങൾ ഉണ്ടാവുകയില്ല.

e-Invoice-ൽ Dispatch From വിവരങ്ങൾ

ഇപ്പോൾ, e-Invoice ഇടപാടുകൾ രേഖപ്പെടുത്തുമ്പോൾ Dispatch From വിവരങ്ങൾ കൂടുതൽ വ്യക്തതയോടെ കാണിക്കും.

Provide Dispatch From details ഒരിക്കൽ സജ്ജീകരിച്ചാൽ മതി. അതിനുശേഷം നിങ്ങൾക്ക് transactions-ൽ ഈ വിവരങ്ങൾ കാണുവാനും update ചെയ്യുവാനും എളുപ്പത്തിൽ സാധിക്കും.

e-Invoice-ന് ഒപ്പം e-Way Bill

ഇപ്പോൾ, e-Invoice-ന് ഒപ്പം e-Way Bill generation എളുപ്പമാണ്.

നിങ്ങൾക്ക് credit notes-നും threshold limit-ന് താഴെയുള്ള transactions-നും തടസമില്ലാതെ e-Way Bill ജനറേറ്റ് ചെയ്യാവുന്നതാണ്.

UoM ഇല്ലാതെ e-Invoicing

e-Invoicing-ൽ UoM കൈകാര്യം ചെയ്യുന്നത് ഇപ്പോൾ ഒരുപാട്‌ സുഗമമായി.
UoM ഉപയോഗിക്കാത്തപ്പോഴും നിങ്ങൾക്കിപ്പോൾ goods-നോ services-നോ ആയി e-Invoices സുഗമമായി ജനറേറ്റ് ചെയ്യാവുന്നതാണ്.

Party GSTIN/UIN-നും Company GSTIN/UIN-നും ഒന്നാകുന്നു

നിങ്ങളുടെ party GSTIN/UIN-നും company GSTIN/UIN-നും ഒന്നാണോ? പ്രശ്നമില്ല! ഇപ്പോൾ നിങ്ങൾക്ക് അങ്ങനെയുള്ള ഇടപാടുകൾ സുഗമമായി പോർട്ടലിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്.

നിങ്ങൾ Uncertain Transactions-ലേക്ക് പോയി Party GSTIN/UIN is the same as Company GSTIN/UIN സെക്ഷനിലെ ഉചിതമായ ഇടപാടുകൾ accept ചെയ്‌താൽ മാത്രം മതി. നിങ്ങളുടെ ഇടപാടുകൾ upload ചെയ്യുവാൻ സജ്ജമായിരിക്കും.

കൂടുതലറിയുവാൻ e-Invoice – FAQ പേജിലെ e-Invoice Reports എന്ന സെക്ഷൻ റഫർ ചെയ്യുക.

GST

നിങ്ങളുടെ return filing അനുഭവം ഭേദപ്പെടുത്തുവാൻ GST മോഡ്യൂളിൽ താഴെ കൊടുത്തിരിക്കുന്ന മെച്ചപ്പെടുത്തലുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

HSN/SAC ശൂന്യമാണെങ്കിലും Accept As Is ചെയ്യാം

നിങ്ങളുടെ ബിസിനസ്സിന്റെ വാർഷിക turnover 5 കോടിയിൽ താഴെയാണെങ്കിൽ HSN/SAC വിവരങ്ങൾ നിർബന്ധമല്ല. അതനുസരിച്ച്, Uncertain Transactions-ൽ നിന്ന് അത്തരം ഇടപാടുകൾ നിങ്ങൾക്ക് Accept As Is ചെയ്യുവാനുള്ള സൗകര്യം TallyPrime അനുവദിക്കുകയും അവ ഉൾപെടുത്തിയതായി കണക്കാക്കുകയും ചെയ്യുന്നു.

GSTR-3B-യിൽ നിന്ന് JSON

ഇപ്പോൾ JSON ഉപയോഗിച്ച് GSTR-3B file ചെയ്യുന്നത് വളരെ സുഗമമാണ്.
TallyPrime-ൽ നിന്ന് export ചെയ്യുന്ന GSTR-3B JSON-ൽ ഇപ്പോൾ എല്ലാ സെക്ഷനുകളുടെയും ഇടപാടുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. നിങ്ങൾക്ക് ആവശ്യാനുസരണം മൂല്യങ്ങൾ portal-ൽ update ചെയ്യുന്നതിനായി zero-valued സെക്ഷനുകൾപോലും സുഗമമായി export ചെയ്തിരിക്കും.

Post a Comment

Is this information useful?
YesNo
Helpful?