Explore Categories

 

 PDF

TallyPrime Release 2.0, 2.0.1 റിലീസ് നോട്ട്സ്

TallyPrime ൽ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുവാനും, മാർക്കറ്റ് ഫീഡ്ബാക്ക് അടിസ്ഥാനമാക്കി മെച്ചപ്പെടുത്തുവാനും, പ്രശ്നങ്ങൾ പരിഹരിക്കുവാനും, ഞങ്ങൾ നിരന്തരം പ്രവർത്തിക്കുന്നു. ഇത് TallyPrime മും ഒത്തുള്ള നിങ്ങളുടെ യാത്ര കൂടുതൽ ലളിതവും, തടസ്സരഹിതവും, സന്തോഷകരവും ആക്കും.

TallyPrime Release 2.0.1 ലെ പ്രധാനപ്പെട്ട മാറ്റങ്ങൾ

Bottom bar അവതരണം

പുതുതായി അവതരിപ്പിച്ച bottom bar ഉപയോഗിച്ച് നിങ്ങൾക്ക് എളുപ്പത്തില്‍ shortcut keys ഉപയോഗിക്കാം. ഇത് പ്രൊഡക്ട് എളുപ്പത്തിൽ പഠിക്കുവാനും നിങ്ങളുടെ കാര്യശേഷി വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു.

നിങ്ങൾക്ക് ആവശ്യാനുസരണം bottom bar മറച്ചുവയ്ക്കുവാനും സൗകര്യമുണ്ട്.

കൂടുതലറിയുവാൻ  Get Familiar പേജിലെ Bottom Bar സെക്ഷൻ റഫർ ചെയ്യുക.

TallyPrime ലെ നോട്ടിഫിക്കേഷൻസ്

TallyPrime ഇപ്പോൾ താഴെ പറയുന്ന കാര്യങ്ങൾക്ക് അവസരോചിതമായ നോട്ടിഫിക്കേഷൻസ് നൽകുന്നു.

  • ഏറ്റവും പുതിയ TallyPrime റിലീസുകൾ
  • TSS കാലാവധിയും പുതുക്കലും
  • Rental ലൈസൻസ് കാലാവധിയും പുതുക്കലും

നിങ്ങൾക്ക് ലൈസൻസ് സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചുള്ള നോട്ടിഫിക്കേഷൻസും ലഭിക്കും.

ഏറ്റവും പുതിയ റിലീസുകളിലേക്ക് അപ്ഗ്രേഡ് ചെയ്യുവാനും അവയിലെ പുതിയ സവിശേഷതകളുടെ പ്രയോജനം അനുഭവിക്കുവാനും നോട്ടിഫിക്കേഷൻസ് നിങ്ങളെ സഹായിക്കും. അതിലുപരിയായി TSS അഥവാ ലൈസൻസ് കാലാവധിയെക്കുറിച്ചുള്ള നോട്ടിഫിക്കേഷൻസ് നിങ്ങളുടെ ജോലികൾ സുഗമമായി തുടരുന്നതിന് സഹായിക്കുന്നു.

നിങ്ങൾക്ക്‌ വേണമെങ്കിൽ നോട്ടിഫിക്കേഷൻസ് സ്നൂസ് ചെയ്യുവാനും കഴിയും.

കൂടുതലറിയുവാൻ Tally Software Services (TSS), Upgrade to Latest Release എന്നീ പേജുകൾ റഫർ ചെയ്യുക.

TallyPrime Release 2.0.1 ലെ പ്രൊഡക്ട് മെച്ചപ്പെടുത്തലുകൾ

ഡേറ്റ MS Excel ലേക്ക് എക്‌സ്‌പോർട്ട് ചെയ്യൽ

ഡേറ്റ MS Excel ലേക്ക് എക്‌സ്‌പോർട്ട് ചെയ്യുമ്പോൾ താഴെ പറയുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

ഓൾ ലെഡ്ജർ അക്കൗണ്ട്സ് റിപ്പോർട്ടും ഗ്രൂപ്പ് അക്കൗണ്ട്സ് റിപ്പോർട്ടും MS Excel ലേക്ക് എക്‌സ്‌പോർട്ട് ചെയ്യൽ

നിങ്ങൾ ഓൾ ലെഡ്ജർ അക്കൗണ്ട്സ് റിപ്പോർട്ടും ഗ്രൂപ്പ് അക്കൗണ്ട്സ് റിപ്പോർട്ടും MS Excel ലേക്ക് എക്‌സ്‌പോർട്ട് ചെയ്തിരുന്നപ്പോൾ,

  • എക്‌സ്‌പോർട്ട് പ്രക്രിയ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുത്തിരുന്നു.
  • ഷീറ്റുകളിൽ ഡേറ്റ ശരിയായി ക്രമീകരിച്ചിരുന്നില്ല.

ഈ പ്രശ്നങ്ങൾ പരിഹരിച്ചു.

ബാങ്ക് ബുക്ക് MS Excel ലേക്ക് എക്‌സ്‌പോർട്ട് ചെയ്യൽ

നിങ്ങൾ ബാങ്ക് ബുക്ക് MS Excel ലേക്ക് എക്‌സ്‌പോർട്ട് ചെയ്തിരുന്നപ്പോൾ Memory Access Violation കാണിച്ചിരുന്നു.

കമ്പനി ഡേറ്റയിൽ വളരെയേറെ ബാങ്ക് ലെഡ്ജറുകൾ ഉണ്ടായിരുന്നപ്പോളാണ് ഇത് സംഭവിച്ചത്.

ഈ പ്രശ്നം പരിഹരിച്ചു.

കോസ്റ്റ് സെൻറർ റിപ്പോർട്ടുകളുടെ എക്‌സ്‌പോർട്ട്, ഈ-മെയിൽ, പ്രിൻറ് പ്രക്രിയകൾ

കോൺഫിഗറേഷനിൽ Show Opening Balance എന്ന ഓപ്ഷൻ ഡിസേബിൾ ചെയ്തിരുന്നപ്പോഴും എക്‌സ്‌പോർട്ട്, ഈ-മെയിൽ അഥവാ പ്രിൻറ് ചെയ്ത കോസ്റ്റ് സെൻറർ റിപ്പോർട്ടുകളിൽ ഓപ്പണിങ് ബാലൻസ് കാണിച്ചിരുന്നു.

ഈ പ്രശ്നം പരിഹരിച്ചു.

TDS ഔട്‍സ്റ്റാൻഡിങ്‌സ് റിപ്പോർട്ട് എക്‌സ്‌പോർട്ട് അഥവാ പ്രിൻറ് ചെയ്യൽ

നിങ്ങൾ ട്രാൻസാക്ഷൻ-വൈസ് TDS ഔട്‍സ്റ്റാൻഡിങ്‌സ് റിപ്പോർട്ട് എക്‌സ്‌പോർട്ട് അഥവാ പ്രിൻറ് ചെയ്തിരുന്നപ്പോൾ Nature of Payment കണ്ടിരുന്നില്ല.

ഈ പ്രശ്നം പരിഹരിച്ചു.

Select from Drive ഉപയോഗിച്ച്‌ ഡേറ്റ റിസ്റ്റോർ ചെയ്യൽ

Select from Drive ഓപ്ഷൻ ഉപയോഗിച്ച്‌ കമ്പനി ബാക്കപ്പ് റിസ്റ്റോർ ചെയ്യുവാൻ ശ്രമിക്കുമ്പോൾ കമ്പനിയുടെ പേര് List of Companies ൽ കണ്ടിരുന്നില്ല.

ഈ പ്രശ്നം പരിഹരിച്ചു.

TallyPrime Release 2.0 യിലെ പ്രധാനപ്പെട്ട മാറ്റങ്ങൾ

ഈ-വേ ബിൽ  പോർട്ടലും ആയി ബന്ധിപ്പിച്ചിരിക്കുന്നു

ഈ-വേ ബിൽ പോർട്ടലുമായി TallyPrime ബന്ധിപ്പിച്ചിരിക്കുന്നതിനാൽ  ലഭ്യമാകുന്ന നേട്ടങ്ങൾ:

  • വൗച്ചർ ക്രിയേഷൻ സമയത്ത് തന്നെ TallyPrime ൽ നിന്നും ഓൺലൈൻ ആയി ഈ-വേ ബിൽ ജനറേറ്റ് ചെയ്യുവാൻ സാധിക്കും.
  • ഒറ്റയടിക്ക് ഒന്നിലധികം ഈ-വേ ബില്ലുകൾ TallyPrime ൽ നിന്നും  എടുക്കുവാൻ സാധിക്കും.
  • ഈ-വേ ബില്ലുകൾ ഒരുമിച്ചോ ഒറ്റയ്ക്കോ ക്യാൻസൽ ചെയ്യുക, Part B യും Transporter ID യും അപ്ഡേറ്റ് ചെയ്യുക, ഈ-വേ ബിൽ കാലാവധി നീട്ടി എടുക്കുക എന്നിവ ഒറ്റയടിക്ക് ചെയ്യുവാൻ സാധിക്കും.
  • സർക്കാർ നിർദ്ദേശം പാലിച്ച് ഇൻവോയ്‌സുകളിൽ ഈ-വേ ബിൽ നമ്പറും, QR Code ഉൾപ്പെടുത്തി പ്രിൻറ് എടുക്കുവാൻ സാധിക്കുന്നു.
  • ഈ-വേ ബിൽ റിപ്പോർട്ടും, ഈ-വേ ബിൽ രജിസ്റ്ററും ഉപയോഗിച്ച് ഈ-വേ ബിൽ സ്റ്റാറ്റസ് മനസിലാക്കുവാൻ സാധിക്കും.
  • ഈ-വേ ബിൽ റിപ്പോർട്ടുകൾ ഉപയോഗിച്ച് ഈ-വേ ബിൽ സിസ്റ്റത്തിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങളും സ്റ്റാറ്റസും ട്രാൻസാക്ഷനുകളിൽ രേഖപ്പെടുത്താം.

ആയതിനാൽ ഈ-വേ ബില്ലുമായി ബന്ധപ്പെട്ട വ്യത്യസ്ത ആവശ്യങ്ങൾക്ക് ഇനി മുതൽ ഈ-വേ ബിൽ പോർട്ടലും  TallyPrime മും  മാറി മാറി ഉപയോഗിക്കേണ്ടതില്ല. കാരണം, നിങ്ങളുടെ ഈ-വേ ബിൽ സംബന്ധമായ എല്ലാ ആവശ്യങ്ങളും ലളിതമായി TallyPrime ൽ തന്നെ ചെയ്യാവുന്നതാണ്.

കൂടുതലറിയുവാൻ e-Way Bill പേജ് റഫർ ചെയ്യുക.

റിപ്പോർട്ടുകൾക്കായി Save View സംവിധാനം

TallyPrime ഉപയോഗിക്കുന്നവരുടെ വ്യക്തിപരമായ ഇഷ്ട്ടങ്ങൾക്കനുസരിച്ചു റിപ്പോർട്ടുകൾ കോൺഫിഗർ ചെയ്തു പുതിയൊരു വ്യൂ  ആയി  സേവ് ചെയ്തു സൂക്ഷിക്കാവുന്നതാണ്.

  • നിങ്ങൾക്ക് ആവശ്യമുള്ള കോൺഫിഗറേഷനുകൾ ക്രമീകരിച്ചതിനു ശേഷം ആ വ്യൂ സേവ് ചെയ്തു വയ്ക്കാവുന്നതാണ്.
  • റിപ്പോർട്ടുകൾ ഒരു നിർദിഷ്ട കാലയളവിലേക്ക് ജനറേറ്റ് ചെയ്ത് ആ വ്യൂ നിങ്ങൾക്ക് സേവ് ചെയ്യാവുന്നതാണ്.
  • പാർട്ടി ലെഡ്ജർ, സ്റ്റോക്ക് ഐറ്റം എന്നിവ പോലുള്ള ഏതെങ്കിലും മാസ്റ്ററിനായി ജനറേറ്റ് ചെയ്ത റിപ്പോർട്ടുകൾ മാസ്റ്റർ ഡീറ്റെയിൽസ് സഹിതം വ്യൂ സേവ് ചെയ്യാം.
  • നിങ്ങളുടെ ആവശ്യാനുസരണം റിപ്പോർട്ടുകളുടെ വ്യൂ സേവ് ചെയ്യാവുന്നതാണ്. അതായത്, നിങ്ങൾ സേവ് ചെയ്യുവാൻ ഉദ്ദേശിക്കുന്ന വ്യൂ,
    • ഏതെങ്കിലും ഒരു കമ്പനിക്ക് (ഡേറ്റ) മാത്രമായി സേവ് ചെയ്യാം.
    • ആ കമ്പ്യൂട്ടറിൽ ലഭ്യമായ എല്ലാ കമ്പനികൾക്കും ബാധകമാകുന്ന തരത്തിൽ സേവ് ചെയ്യാം.
  • റിപ്പോർട്ടുകളുടെ സേവ് ചെയ്ത വ്യൂ നിങ്ങൾക്ക് TallyPrime ൽ ഡീഫോൾട്ട് വ്യൂ ആയി സജ്ജീകരിക്കാവുന്നതാണ്. ആയതിനാൽ നിങ്ങൾ റിപ്പോർട്ട് തുറക്കുമ്പോൾത്തന്നെ സേവ് വ്യൂവിൽ ഉപയോഗിച്ച കോൺഫിഗറേഷനുകൾക്കനുസരിച്ച് റിപ്പോർട്ട് നിങ്ങൾക്ക് ലഭ്യമാകും.
  • ആവശ്യം വരുന്നമുറക്ക് നിങ്ങൾക്ക് വളരെ വേഗം തന്നെ റിപ്പോർട്ടുകളുടെ ഡീഫോൾട്ട് വ്യൂ മാറ്റുവാനും കഴിയുന്നതാണ്.
  • റിപ്പോർട്ടുകളുടെ സേവ് ചെയ്ത വ്യൂ എല്ലാ കമ്പനികളുടെയും ഒരുമിച്ചോ നിങ്ങൾക്ക് ആവശ്യമുള്ള ഏതെങ്കിലും ഒരു കമ്പനിയുടെ തനിയെയോ ഡിലീറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ്.
  • സേവ് വ്യൂ ക്രിയേറ്റ് ചെയ്യുന്നതിനും ഡിലീറ്റ് ചെയ്യുന്നതിനും യൂസേഴ്സ്സിനുമേൽ  നിയന്ത്രണങ്ങൾ കൊണ്ടുവരുവാൻ സാധിക്കുന്നതാണ്.

നിങ്ങൾക്ക് ആവശ്യമായ വ്യൂ സേവ് ചെയ്തു വയ്ക്കുന്നതിലൂടെ കോൺഫിഗറേഷനുകൾ വീണ്ടും വീണ്ടും സെറ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലാതെയാകും. തന്മൂലം നിങ്ങൾക്ക് ധാരാളം സമയം ലാഭിക്കുവാൻ കഴിയുകയും ചെയ്യും.

കൂടുതലറിയുവാൻ Save View പേജ് റഫർ ചെയ്യുക.

GSTIN/UIN, HSN/SAC എന്നിവയുടെ ഓൺലൈൻ വാലിഡേഷൻ

TallyPrime ലൂടെ വേഗത്തിലും  ലളിതവുമായി,

  • നിങ്ങളുമായി ബന്ധപ്പെട്ട പാർട്ടികളുടെ GSTIN/UIN വിവരങ്ങൾ ഒറ്റക്കോ, ഒരുമിച്ചോ വാലിഡേറ്റ് ചെയ്യാം.
  • സ്റ്റോക്ക് ഐറ്റങ്ങളുടെ HSN/SAC വിവരങ്ങൾ ഒറ്റക്കോ, ഒരുമിച്ചോ വാലിഡേറ്റ് ചെയ്യാം.

തൽഫലമായി, നിങ്ങളുടെ TallyPrime ഡാറ്റായിൽ (ബുക്സ് ഓഫ് അക്കൗണ്ട്സിൽ)  നൽകിയിരിക്കുന്ന വിവരങ്ങൾ ആധികാരികമാണോ എന്ന് പരിശോധിക്കുകയും,  ആവശ്യമെങ്കിൽ അത് അപ്ഡേറ്റ് ചെയ്യുകയും ചെയ്യാവുന്നതാണ്.

കൂടുതലറിയുവാൻ  Validate GSTIN and HSN Online പേജ് റഫർ ചെയ്യുക. 

റിപ്പോർട്ട്സ് ഇൻ ബ്രൗസർ

മൊബൈൽ റെസ്പോൺസീവ് ഡിസൈൻ

കമ്പനി സെലക്ട് ചെയ്യുന്നതുമുതൽ വൗച്ചറുകൾ ഡൗൺലോഡ് ചെയ്യുന്നതുവരെയുള്ള കാര്യങ്ങൾ വളരെ ലളിതമായും വേഗത്തിലും ചെയ്യുവാൻ മൊബൈൽ റെസ്പോൺസീവ് ഡിസൈൻ മൂലം സാധിക്കുന്നു.

കൂടാതെ താഴെ പറയുന്ന ഫീച്ചറുകൾ കൂടി നിങ്ങൾക്ക് ലഭ്യമാകുന്നതാണ്.

  • യഥാക്രമം ഇടത്, വലത് വശങ്ങളിൽ കാണുന്ന ആരോ കീകളിൽ (arrow keys) ടാപ്പ് ചെയ്യുന്നതിലൂടെ മുമ്പത്തേതും തൊട്ടടുത്ത തീയതികളിലെയും ഡേ ബുക്ക് നിങ്ങൾക്ക് കാണുവാൻ കഴിയും.
  • റിപ്പോർട്ടുകളിലെ സംഖ്യകൾ (values) നൂറ്, ലക്ഷം എന്നി മൂല്യങ്ങളിൽ കാണുവാൻ സ്കെയിൽ ഫാക്ടർ സംവിധാനം ഉപയോഗപ്പെടുത്താം.
  • തിരഞ്ഞെടുത്ത റിപ്പോർട്ടുകളിലെ അധിക വിവരങ്ങൾ നിങ്ങൾക്ക് കാണുവാൻ Show Details എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്താൽ മതിയാകും.
  • ബ്രൗസറുകളിലെ റിപ്പോർട്ടുകളുടെ കാലയളവ് (period) മാറ്റുവാൻ നിങ്ങൾക്ക് വളരെ വേഗം സാധിക്കും.
  • ബ്രൗസറുകളിലെ റിപ്പോർട്ടുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഫയൽ നെയ്മിനുള്ള പ്രത്യേകത: ബ്രൗസറിൽ നിന്ന് ഡൗൺലോഡ് ചെയ്ത റിപ്പോർട്ട്, ഡൗൺലോഡ് ചെയ്ത തീയതിയും സമയവും എളുപ്പത്തിൽ തിരിച്ചറിയുന്നതിന് ഫയൽ നെയ്മിലെ ക്യാരക്ടറുകളെ അണ്ടർസ്കോർ കൊണ്ട് വേർതിരിച്ചിരിക്കുന്നു. മാത്രമല്ല മണിക്കൂർ, മിനിറ്റ്, സെക്കൻഡ് തുടങ്ങിയവ ഒരു ഡിജിറ്റ് മാത്രമായി വരുന്ന സാഹചര്യങ്ങളിൽ അവയ്ക്ക് മുൻപായി ഒരോ പൂജ്യവും ചേർത്തിരിക്കും.

കൂടുതലറിയുവാൻ  TallyPrime Reports in Browser പേജ് റഫർ ചെയ്യുക. 

TallyPrime ലെ e-Payments

TallyPrime ലെ ലളിതമായി ഉപയോഗിക്കാവുന്ന e-payment ഫീച്ചർ  ഇപ്പോൾ RazorpayX ബാങ്കിലേക്കും Axis ബാങ്കിലേക്കും എക്സ്റ്റൻഡ് ചെയ്തിരിക്കുന്നു.

TallyPrime Release 2.0 യിലെ പ്രൊഡക്ട് മെച്ചപ്പെടുത്തലുകൾ

ഏറ്റവും പുതിയ മാറ്റത്തിനനുസൃതമായി ഇനിമുതൽ HSN സമ്മറി കൂടി ഉൾപ്പെടുത്തി GSTR-1 ഫയൽ ചെയ്യാം

ഏറ്റവും പുതിയ ഭേദഗതികൾ അനുസരിച്ച്, GSTR-1 ലെ Table 12 ൽ (HSN Summary) ടോട്ടൽ വാല്യൂ (Total Value)  എന്ന കോളത്തിന് പകരം റേറ്റ് ഓഫ് ടാക്സ് (Rate of Tax) എന്ന കോളം നൽകിയിരിക്കുന്നു. ഈ മാറ്റം ഉൾപ്പെടുത്തി നിങ്ങളുടെ റിട്ടേണുകൾ ഫയൽ ചെയ്യുവാൻ ഈ TallyPrime റിലീസ് നിങ്ങളെ പ്രാപ്തരാക്കുന്നു.

എക്‌സ്‌പോർട്ട് ചെയ്‌ത ലെഡ്ജർ ഗ്രൂപ്പ് ഔട്ട്‍സ്റ്റാൻഡിങ്‌സ് റിപ്പോർട്ടിലെ പാർട്ടി ഡീറ്റെയിൽ

ലെഡ്ജർ ഗ്രൂപ്പ് ഔട്ട്‍സ്റ്റാൻഡിങ്‌സ് റിപ്പോർട്ട് ഒരു MS Excel ഫയലിലേക്ക് എക്‌സ്‌പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, ചില  പാർട്ടികളുടെ ഡീറ്റെയിൽസ് ഇല്ലാതെ വന്നിരുന്നു.

ഈ പ്രശ്നം പരിഹരിച്ചു.

വെരിഫിക്കേഷൻ സ്റ്റാറ്റസുമായി വൗച്ചർ രജിസ്റ്റർ

വെരിഫിക്കേഷൻ ഓഫ് വൗച്ചേർസിനു കീഴിലുള്ള വൗച്ചർ രജിസ്റ്ററിൽ ചില വെരിഫിക്കേഷൻ സ്റ്റാറ്റസുള്ള ട്രാൻസാക്ഷനുകൾ കാണിക്കുന്നുണ്ടായിരുന്നില്ല.

ഈ പ്രശ്നം പരിഹരിച്ചു.

ലെഡ്ജർ റിപ്പോർട്ടും ഗ്രൂപ്പ് ഔട്ട്‍സ്റ്റാൻഡിങ്‌സ് റിപ്പോർട്ടും ഈ-മെയിൽ ചെയ്യൽ

ലെഡ്ജർ റിപ്പോർട്ടും ഗ്രൂപ്പ് ഔട്ട്‍സ്റ്റാൻഡിങ്‌സ് റിപ്പോർട്ടും ഈ-മെയിൽ വഴി പാർട്ടികൾക്ക് അയക്കുന്ന സാഹചര്യങ്ങളിൽ, ഔട്ട്‍സ്റ്റാൻഡിങ്‌ ഇല്ലാത്ത പാർട്ടികൾക്ക് ശൂന്യമായ റിപ്പോർട്ട് ആണ് കിട്ടിയിരുന്നത്.

ഈ പ്രശ്നം പരിഹരിച്ചു.

സെയിൽസ് ട്രാൻസാക്ഷനുകളിലെ  GST കാൽക്കുലേഷൻസ്

വൗച്ചർ ക്ലാസ് ഉപയോഗിച്ച് നിങ്ങൾ ഒരു സെയിൽസ് ട്രാൻസാക്ഷൻ  റെക്കോർഡ് ചെയ്യുമ്പോൾ, TallyPrime ടാക്സ് എമൗണ്ട് (Tax Amount) മൂന്ന് ഡെസിമലുകളിൽ നിന്ന് രണ്ട് ഡെസിമലുകളിലേക്ക് റൗണ്ട് ചെയ്തിരുന്നു. തൽഫലമായി, കണക്കാക്കിയ നികുതി തുകയിൽ ഒരു പൈസ (1 paisa) കുറവ് വന്നിരുന്നു.

ഈ പ്രശ്നം പരിഹരിച്ചു.

സെയിൽസ് ഇൻവോയ്‌സിലെ ടേംസ് ഓഫ് ഡെലിവറി

ഒരു സെയിൽസ് ഇൻവോയ്സ് ഓൾട്ടർ ചെയ്ത് ഓർഡർ നമ്പർ നൽകുമ്പോൾ ടേംസ് ഓഫ് ഡെലിവറിയിൽ ആദ്യ വരി മാത്രമേ ദൃശ്യമായിരുന്നുള്ളു.

ഈ പ്രശ്നം പരിഹരിച്ചു.

നാവിഗേഷനിലെ പ്രകടനം മെച്ചപ്പെടുത്തലുകൾ

TallyPrime നാവിഗേഷനിൽ കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങൾ നിങ്ങളുടെ TallyPrime ഉപയോഗം കൂടുതൽ ആനന്ദകരമാക്കും. മുൻപത്തേക്കാളും ചുരുങ്ങിയ സമയംകൊണ്ട്,

  • Gateway of Tally യിൽ നിന്ന് ക്രെഡിറ്റ് നോട്ട് വൗച്ചറിലേക്ക് നാവിഗേറ്റ് ചെയ്യാം
  • ഒരു Voucher Type ൽ നിന്ന് മറ്റൊന്നിലേക്കു സ്വിച്ച് ചെയ്യാം
  • List of Ledgers കാണിക്കുവാൻ സാധിക്കും
  • Buyer Name മാറ്റാം
  • Supplier Details സ്ക്രീൻ അക്‌സെപ്റ്റ് ചെയ്യാം

TCS ട്രാൻസാക്ഷനുകളും റിപ്പോർട്ടുകളും

സെയിൽസ് വൗച്ചറിൽ Use TCS Allocations എനേബിൾ ചെയ്തിരുന്നപ്പോൾ TCS ട്രാൻസാക്ഷനുകളിലും റിപ്പോർട്ടുകളിലും TDL storage error കണ്ടിരുന്നു.

ഈ പ്രശ്നം പരിഹരിച്ചു.

ഈ-വേ ബിൽ സിസ്റ്റത്തിൽ ഡെലിവറി നോട്ട് അപ്‌ലോഡ് ചെയ്യുമ്പോൾ  എറർ

ഈ-വേ ബിൽ സിസ്റ്റത്തിൽ ഒരു ഡെലിവറി നോട്ട് അപ്‌ലോഡ് ചെയ്യുമ്പോൾ  എറർ കണ്ടിരുന്നു. ഡെലിവറി നോട്ട് റെക്കോർഡ് ചെയ്യുമ്പോൾ Sub Type ആയി Others തിരഞ്ഞെടുക്കുമ്പോഴാണ് ഇത് സംഭവിച്ചുകൊണ്ടിരുന്നത്.

ഈ പ്രശ്നം പരിഹരിച്ചു.

കൊളംനാർ റിപ്പോർട്ടിലെ ലെഡ്ജറുകളുടെ മാറ്റം

കൊളംനാർ റിപ്പോർട്ടിൽ ലെഡ്ജർ മാറ്റുമ്പോൾ റിപ്പോർട്ടിലെ വിവരങ്ങൾ  റിഫ്രഷ് ആകുമായിരുന്നില്ല

ഈ പ്രശ്നം പരിഹരിച്ചു.

മൾട്ടി വൗച്ചർ പ്രിൻറിംഗിൽ ഈ-വേ ബിൽ നമ്പർ

മൾട്ടി വൗച്ചർ പ്രിൻറിംഗിൽ, എല്ലാ ഇൻവോയ്സുകളിലും അവസാന ഈ-വേ ബിൽ നമ്പർ പ്രിൻറ് ചെയ്തു വന്നിരുന്നു .

ഈ പ്രശ്നം പരിഹരിച്ചു.

TCS ഡെബിറ്റ് നോട്ട് TCS റെസിപ്റ്റ് വൗച്ചറുമായി ലിങ്ക് ചെയ്തിട്ടില്ല

TCS ഡെബിറ്റ് നോട്ട് TCS റെസിപ്റ്റ് വൗച്ചറുമായി ലിങ്ക് ചെയ്യപ്പെട്ടിരുന്നില്ല.

ഈ പ്രശ്നം പരിഹരിച്ചു.

അറബിയിൽ പ്രിൻറ് ചെയ്ത  സെയിൽസ് ഇൻവോയ്സിൽ ഉള്ള TRN

അറബിയിൽ സെയിൽസ് ഇൻവോയ്സ് പ്രിൻറ് ചെയ്യുമ്പോൾ  TRN പ്രിൻറ് ചെയ്ത് വരാറില്ലായിരുന്നു .

ഈ പ്രശ്നം പരിഹരിച്ചു.

ഓൾട്ടർ ചെയ്ത ഇൻവോയ്‌സിലെ ഈ-വേ ബിൽ നമ്പർ

ഓൾട്ടർ ചെയ്ത ഇൻവോയ്‌സുകൾ പ്രിൻറ് ചെയ്യുമ്പോൾ ഈ-വേ ബിൽ നമ്പർ പ്രിൻറ് ചെയ്തു വരാറില്ലായിരുന്നു.

ഈ പ്രശ്നം പരിഹരിച്ചു.

Post a Comment

Is this information useful?
YesNo
Helpful?