TallyPrime Release 5.1 & TallyPrime Edit Log Release 5.1 റിലീസ് നോട്ട്സ് | പുതിയ മാറ്റങ്ങൾ എന്തൊക്കെ?
TallyPrime Release 5.1 വിവിധ അനുവർത്തനങ്ങൾ ലളിതമാക്കുന്നതിനും നിങ്ങളുടെ ബിസിനസ്സിൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി ശക്തമായ മെച്ചപ്പെടുത്തലുകൾ അവതരിപ്പിക്കുന്നു.
- ആയാസരഹിതമായ GST മാനേജ്മെൻ്റ്, B2B-യിൽ നിന്ന് B2C-ലേക്ക് ഇടപാടുകളുടെ ബൾക്ക് പരിവർത്തനം, കോൺഫ്ലിക്ട് പരിഹാരം, മൾട്ടി-പീരിയഡ് GSTR-1 കയറ്റുമതി, മെച്ചപ്പെടുത്തിയ ഇ-വേ ബിൽ അനുഭവം എന്നിവ.
-
ഫ്ലെക്സിബിൾ വൗച്ചർ നമ്പറിംഗും കോൺഫിഗർ ചെയ്യാവുന്ന HSN/SAC സംഗ്രഹങ്ങളും ഉപയോഗിച്ച് എളുപ്പമാക്കിയ വൗച്ചർ നമ്പർ മാനേജ്മെൻ്റ് .
-
പുതിയ നികുതി വ്യവസ്ഥയ്‌ക്കായുള്ള ഏറ്റവും പുതിയ FVU അപ്‌ഡേറ്റുകൾക്കൊപ്പം പേയ്‌റോൾ അനുവർത്തനം.
-
TallyPrime-ൽ നിന്ന് നേരിട്ട് ആക്‌സസ് ചെയ്യാവുന്ന സഹായത്തോടൊപ്പം മെച്ചപ്പെടുത്തിയ DIY പിന്തുണ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുന്നു.
-
അറബി ഡിസ്‌പ്ലേയിലും അച്ചടിയിലും മെച്ചപ്പെടുത്തിയ വ്യക്തതയും കാര്യക്ഷമതയും.
ലളിതമാക്കിയ GST കോൺഫ്ലിക്ട് പരിഹരിക്കൽ
TallyPrime Release 5.1 ഉപയോഗിച്ച്, മാസ്റ്ററുകളും ഇടപാടുകളും തമ്മിലുള്ള GST-യുമായി ബന്ധപ്പെട്ട കോൺഫ്ലിക്ട് നിങ്ങൾക്ക് അനായാസം പരിഹരിക്കാനാകും. പൊരുത്തക്കേടുകൾ എളുപ്പത്തിൽ തിരിച്ചറിയുകയും പരിഹരിക്കുകയും ട്രാക്കുചെയ്യുകയും ചെയ്യുമ്പോൾ നിങ്ങളുടെ ഡാറ്റ കൃത്യവും അപ്‌ടുഡേറ്റും ആണെന്ന് ഉറപ്പാക്കിക്കൊണ്ട്, തടസ്സങ്ങളില്ലാത്ത അനുവർത്തനം ആസ്വദിക്കൂ!
മൈഗ്രേഷൻ സമയത്ത് Voucher Numbering-ഉം HSN/SAC Summary-യും ആവശ്യാനുസരണം കോൺഫിഗർ ചെയ്യൽ
TallyPrime Release 2.1-ൽ നിന്നോ അതിന് മുമ്പുള്ള പതിപ്പുകളിൽ നിന്നോ Release 5.1-ലേക്ക് മൈഗ്രേറ്റ് ചെയ്യുമ്പോൾ, Migrate Company Data സ്ക്രീനിൽ, നിങ്ങൾക്ക്:
- വൗച്ചർ നമ്പറിംഗ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാം:
- നിലവിലുള്ള വൗച്ചർ നമ്പറിംഗ് രീതി നിലനിർത്തുക.
- സെയിൽസ് വൗച്ചർ തരങ്ങൾക്കോ എല്ലാ വൗച്ചർ തരങ്ങൾക്കോ ഇത് തിരഞ്ഞെടുത്ത് സജ്ജീകരിക്കുക.
- നിലവിലുള്ള നമ്പറിംഗ് രീതി തുടരുക.
- എല്ലാ വിഭാഗങ്ങൾക്കും അല്ലെങ്കിൽ B2C ഒഴികെയുള്ള എല്ലാ വിഭാഗങ്ങൾക്കുമായി HSN/SAC Summary ജനറേറ്റ് ചെയ്യുവാൻ കോൺഫിഗർ ചെയ്യുക.
- സ്റ്റോക്ക് ഐറ്റംസിന് ആവശ്യമായ HSN ദൈർഘ്യം കോൺഫിഗർ ചെയ്യുക.
പല കാലയളവുകളിലെ GSTR-1 ഒരു Excel ഫയലിലേക്ക് എക്സ്പോർട്ട് ചെയ്യുക
ഇപ്പോൾ നിങ്ങൾക്ക് ഒന്നിലധികം കാലയളവുകൾക്കുള്ള GSTR-1 റിട്ടേൺ ഒരു Excel ഫയലിലേക്ക്എക്സ്പോർട്ട് ചെയ്യാം. ഒരു കമ്പനിയിൽ ഒന്നിലധികം ജിഎസ്ടി രജിസ്ട്രേഷനുകൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു നിർദ്ദിഷ്ട ജിഎസ്ടി രജിസ്ട്രേഷനോ എല്ലാ രജിസ്ട്രേഷനുകളോ തിരഞ്ഞെടുത്ത് ഒറ്റയടിക്ക് റിട്ടേൺ Export ചെയ്യാം.
Annual Computation Report ൽ HSN/SAC Summary
Annual Computation Report ൽ HSN/SAC Summary വ്യൂ ഇപ്പോൾ സംയോജിത കാലയളവുകൾക്കായുള്ള റിപ്പോർട്ടിൽ ലഭ്യമാണ്.
B2B-യിൽ നിന്ന് B2C-ലേക്ക് ഇടപാടുകളുടെ ബൾക്ക് പരിവർത്തനം
നിഷ്‌ക്രിയ GSTIN കാരണം നിരസിച്ച ഇടപാടുകൾ ഒറ്റ ക്ലിക്കിലൂടെ B2B-ൽ നിന്ന് B2C-ലേക്ക് പരിവർത്തനം ചെയ്യാനാകും.
വൗച്ചർ മിസ്മാച്ച് പ്രശ്നം പരിഹരിച്ചിരിക്കുന്നു
മുമ്പ്, വൗച്ചറിൽ മാറ്റങ്ങളൊന്നും വരുത്താതെ വിവരങ്ങളിലെ മിസ്മാച്ച് അക്‌സെപ്റ്റ് (Accept as is) ചെയ്യുമ്പോൾ Uncertain Transaction-നായി ദൃശ്യമായിരുന്നു. ഈ പ്രശ്നം പരിഹരിച്ചു. വൗച്ചർ ഒരു സ്റ്റാറ്റസ് മാറ്റവുമില്ലാതെ ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നു.
സർവീസ് ലെഡ്ജറുകളിൽ കൃത്യമായ ജിഎസ്ടി കണക്കുകൂട്ടൽ
മുമ്പ്, സർവീസ് ലെഡ്ജർ തിരഞ്ഞെടുക്കുമ്പോൾ GST കൃത്യമായി കണക്കാക്കിയിരുന്നില്ല. ഒരു സർവീസ് ലെഡ്ജർ ഉപയോഗിക്കുമ്പോൾ കൃത്യമായ GST കണക്കുകൂട്ടലുകൾ ഉറപ്പാക്കിക്കൊണ്ട് ഈ പ്രശ്നം പരിഹരിച്ചിരിക്കുന്നു.
GSTR-2A, GSTR-2B, GSTR-3B എന്നിവയിൽ ബാങ്ക് ഈടാക്കുന്ന GST ഒഴിവാക്കൽ പരിഹരിച്ചു
മുമ്പ്, GST ഉൾപ്പെടുത്തി ബാങ്ക് ചാർജുകൾ രേഖപ്പെടുത്തുന്നത് പലപ്പോഴും GSTR-2A, GSTR-2B, GSTR-3B റിപ്പോർട്ടുകളിൽ പിശകുകൾ വരുത്തി. കാരണം ബാങ്ക് ലെഡ്ജറുകൾ Unregistered/Consumer ആയി സജ്ജീകരിച്ചിരിന്നു. ഇപ്പോൾ, നിങ്ങൾ ബാങ്ക്, ജിഎസ്ടി എന്നീ ലെഡ്ജറുകൾ ഉൾപ്പെടുത്തി ഒരു ഇടപാട് രേഖപ്പെടുത്തുമ്പോൾ നിങ്ങൾക്ക് ശരിയായ Registration Type തിരഞ്ഞെടുക്കാം, ഒരു പുതിയ ഇടപാട് അനുഭവത്തോടെ. നിങ്ങൾ Unregistered/Consumer ഉപയോഗിക്കുന്നത് തുടരുകയാണെങ്കിൽ, ഈ ഇടപാട് ഒരു പുതിയ Uncertain Exception കീഴിലാണ് വരുന്നത്.
GST റെഗുലേഷനുകൾ നന്നായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മാറ്റങ്ങൾ
നഷ്‌ടമായ ഇൻവോയ്‌സുകൾ റിപ്പോർട്ട് ചെയ്യൽ അല്ലെങ്കിൽ ITC ക്ലെയിം ചെയ്യൽ ഇനിപ്പറയുന്നവയിൽ ഏതാണ് ആദ്യം വരുന്നത് എന്നത് അടിസ്ഥാനമാക്കിയാവണം:
- അടുത്ത സാമ്പത്തിക വർഷം നവംബർ വരെ.
- നടപ്പുവർഷം ആരംഭിച്ച് 20 മാസം.
- വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യൽ.
വിൽപ്പനയ്‌ക്കായുള്ള ക്രെഡിറ്റ് നോട്ടുകൾ ഇനിപ്പറയുന്നവയിൽ മുമ്പത്തേത് വരെ നൽകാം:
- അടുത്ത വർഷം നവംബർ.
- വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യൽ.
മുൻകൂർ രസീതുകളും പേയ്‌മെൻ്റുകളും ക്രമീകരിക്കുന്നതിനുള്ള മെച്ചപ്പെടുത്തിയ ഫ്ലെക്സിബിലിറ്റി
മുമ്പ്, മുൻകൂർ രസീതുകളും പേയ്‌മെൻ്റുകളും 18 മാസത്തിനുള്ളിൽ മാത്രമേ ക്രമീകരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ; ഇപ്പോൾ, അനിശ്ചിതകാലത്തേക്ക് ക്രമീകരണങ്ങൾ അനുവദിച്ചിരിക്കുന്നു.
റികോൺസിലിയേഷൻ GSTR-2B അപ്‌ഡേറ്റുകൾക്കൊപ്പം വിന്യസിച്ചു
മുമ്പ്, നികുതി നൽകേണ്ട തുകയും നികുതി തുകയും നിരക്ക് തിരിച്ചുള്ള താരതമ്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു റികോൺസിലിയേഷൻ. TallyPrime Release 5.1 മുതൽ, ഏറ്റവും പുതിയ GSTR-2B പതിപ്പ് അനുസരിച്ച് ഏകീകൃത നികുതി തുക ഉപയോഗിച്ച് റികോൺസിലിയേഷൻ സംഭവിക്കും.
ജിഎസ്ടി രജിസ്ട്രേഷൻ മാസ്റ്റേഴ്സിൻ്റെ മെച്ചപ്പെട്ട മാനേജ്മെൻ്റ്
മുമ്പ്, മൾട്ടി-രജിസ്‌ട്രേഷൻ്റെ കാര്യത്തിൽ, ജിഎസ്‌ടി രജിസ്‌ട്രേഷൻ മാസ്റ്റർ അതിൻ്റെ ഇടപാടുകൾ നീക്കം ചെയ്‌താലും ഇല്ലാതാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പ്രശ്നം പരിഹരിച്ചു.
മികച്ച ധാരണയ്ക്കുള്ള വ്യക്തമായ ബട്ടൺ നാമങ്ങൾ
GSTR-1, CMP-08, GSTR-3B, ഇ-വേ ബിൽ, ഇ-ഇൻവോയ്‌സ് അപ്‌ലോഡ് പ്രിവ്യൂ റിപ്പോർട്ടുകളിൽ, Send എന്ന ഓപ്‌ഷൻ ഇപ്പോൾ Send (Online) എന്നും Export എന്ന ഓപ്‌ഷൻ Export (Offline) ആയും മാറ്റിയിരിക്കുന്നു. ഈ മാറ്റങ്ങൾ ഓൺലൈൻ, ഓഫ്‌ലൈൻ പ്രവർത്തനങ്ങൾ തമ്മിൽ വേർതിരിച്ചറിയുന്നത് എളുപ്പമാക്കുന്നു.
കൃത്യമായ GSTR-1 റിപ്പോർട്ട് വർഗ്ഗീകരണം
മുമ്പ്, നിങ്ങൾ ഏതെങ്കിലും ഡെബിറ്റ് നോട്ടോ ക്രെഡിറ്റ് നോട്ടോ യഥാക്രമം സെയിൽസ്, പർച്ചേസ് വൗച്ചറുകളായി പരിവർത്തനം ചെയ്‌തപ്പോൾ, അവ GSTR-1 റിപ്പോർട്ടിലെ Credit Notes/Debit Notes വിഭാഗത്തിന് കീഴിൽ ദൃശ്യമാകുന്നത് തുടർന്നു. ഈ പ്രശ്നം പരിഹരിച്ചു. അത്തരം ഇടപാടുകൾ ഇപ്പോൾ അതാത് വിഭാഗങ്ങൾക്ക് കീഴിൽ ശരിയായി ദൃശ്യമാകും.
Undo Filing ഓപ്ഷനിലെ പിശക് പരിഹരിച്ചു
മുമ്പ്, GSTR-1 അല്ലെങ്കിൽ GSTR-3B റിപ്പോർട്ടുകളിൽ Undo Filing ഓപ്ഷൻ ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ, ഒന്നോ അതിലധികമോ ഇടപാടുകൾ മറ്റൊരു ഉപയോക്താവ് പരിഷ്‌ക്കരിച്ചുവെന്നും, ഡാറ്റ പരിശോധിച്ച് വീണ്ടും ശ്രമിക്കുക എന്നും പ്രസ്താവിക്കുന്ന ഒരു സന്ദേശം കാണിച്ചിരുന്നു. ഈ പ്രശ്നം പരിഹരിച്ചു.
കയറ്റുമതി ഇൻവോയ്‌സുകൾക്കായുള്ള കൃത്യമായ ഇ-വേ ബിൽ ജനറേഷൻ
മുമ്പ്, Ship To വിശദാംശങ്ങളിൽ ഇന്ത്യയിലെതല്ലാത്ത സംസ്ഥാനം ഉൾപ്പെടുത്തുകയും ഇന്ത്യൻ തുറമുഖത്തിൻ്റെ പിൻകോഡ് ഇല്ലാതിരിക്കുകയും ചെയ്താൽ, കയറ്റുമതി ഇൻവോയ്സുകൾക്കുള്ള ഇ-വേ ബില്ലുകൾ നിരസിക്കപ്പെട്ടിരുന്നു. ഈ പ്രശ്നം പരിഹരിച്ചു. സാധുവായ ഒരു ഇന്ത്യൻ സംസ്ഥാനവും ചരക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ തുറമുഖത്തിൻ്റെ പിൻകോഡും തിരഞ്ഞെടുത്ത് കയറ്റുമതിക്കായി നിങ്ങൾക്ക് ഇ-വേ ബില്ലുകളും ഇ-ഇൻവോയ്‌സുകളും ജനറേറ്റ് ചെയ്യാം.
ഇ-വേ ബിൽ ജനറേഷനുള്ള ഓട്ടോമേറ്റഡ് ദൂരം കണക്കുകൂട്ടൽ
ഇനി ഇ-വേ ബിൽ ജനറേറ്റ് ചെയ്യുമ്പോൾ ഉറവിടത്തിലേയും ലക്ഷ്യത്തിലേയും പിൻകോഡുകൾ തമ്മിലുള്ള ദൂരം ചേർക്കേണ്ടതില്ല. TallyPrime ഈ ദൂരം സ്വയം കണ്ടെത്തി ഇ-വേ ബില്ലിൽ പ്രിന്റ് ചെയ്യും. Pin to Pin Distance as per Portal ഫീൽഡ് ശൂന്യമായിരിക്കുമ്പോഴും ദൂരം ലഭ്യമല്ലാത്തപ്പോഴും ഇത് പ്രവർത്തിക്കും.
Material In വൗച്ചറുകൾക്കും Material Out വൗച്ചറുകൾക്കും e-Way ബില്ലുകൾ ജനറേറ്റ് ചെയ്യൽ
ഇപ്പോൾ നിങ്ങൾക്ക് Material In വൗച്ചറുകൾക്കും Material Out വൗച്ചറുകൾക്കും ഇ-വേ ബില്ലുകൾ ജനറേറ്റ് ചെയ്യാം. ഈ സവിശേഷത പ്രധാനമായും principal നും job worker നും ഇടയിൽ ഉൽപ്പാദന ആവശ്യങ്ങൾക്ക് വസ്തുക്കൾ അയയ്ക്കുമ്പോൾ വളരെ പ്രയോജനകരമാണ്.
മെച്ചപ്പെടുത്തിയ Payroll അനുവർത്തനം
പ്രോട്ടീൻ ഡിപ്പാർട്ട്‌മെൻ്റ് പുറത്തിറക്കിയ FUV Tool Version 8.6-ൽ ഇ-റിട്ടേണുകൾക്കായി അപ്‌ഡേറ്റ് ചെയ്‌ത ഫയൽ ഫോർമാറ്റ് ഉൾപ്പെടുന്നു. TallyPrime Release 5.1 ഉപയോഗിച്ച്, നിങ്ങൾക്ക് Salary Details-നും (SD) സ്റ്റാൻഡേർഡ് ഡിഡക്ഷനും പ്രതീക്ഷിക്കുന്ന മൂല്യങ്ങൾ നേരിട്ട് Payroll ITeTDS.txt ഫയലിലേക്ക് എക്സ്പോർട്ട് ചെയ്യാം.
Payroll ITeTDS.txt ഫയലിലെ പുതിയ നികുതി വ്യവസ്ഥ അപ്ഡേറ്റുകൾ
മുമ്പ്, തിരഞ്ഞെടുത്ത നികുതി വ്യവസ്ഥ പരിഗണിക്കാതെ, Provident Fund (PF) സംഭാവനകൾ Payroll ITeTDS.txt ഫയൽ എക്‌സ്‌പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. ഇപ്പോൾ, FVU ഫോർമാറ്റിലെ ഏറ്റവും പുതിയ മാറ്റങ്ങളോടെ, പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ജീവനക്കാർക്കുള്ള എക്‌സ്‌പോർട്ടിൽ നിന്ന് PF സംഭാവനകൾ ഒഴിവാക്കിയിരിക്കുന്നു.
പുതിയ നികുതി വ്യവസ്ഥയിൽ കിഴിവുകൾ ഒഴിവാക്കൽ
മുമ്പ്, പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ജീവനക്കാർക്ക് പോലും Professional Tax, Chapter VI-A കിഴിവുകൾ എന്നിവ ITeTDS.txt ഫയലിൽ ഉൾപ്പെടുത്തിയിരുന്നു, ഇപ്പോൾ, ഏറ്റവും പുതിയ FVU ഫോർമാറ്റ് അനുസരിച്ച്, അത്തരം ജീവനക്കാർക്ക് ഈ കിഴിവുകൾ ഇനി മുതൽ ഉൾപ്പെടുത്തില്ല.
വൗച്ചറുകളുടെ മെച്ചപ്പെടുത്തിയ ഡിസ്‌പ്ലേയും പ്രിന്റിംഗും
മുമ്പ്, വൗച്ചറുകളുടെ Display Mode-ലും മൾട്ടി വൗച്ചർ പ്രിൻ്റിംഗ് സമയത്തും Rate (Incl. of Tax) കോളംകാണാനായിരുന്നില്ല. ഈ പ്രശ്നം പരിഹരിച്ചു.
സ്റ്റോക്ക് ഐറ്റംസിൻ്റെ അധിക വിവരണത്തിൻ്റെ മെച്ചപ്പെടുത്തിയ ഡിസ്പ്ലേ
മുമ്പ്, ഇൻവോയ്സുകളിലെ സ്റ്റോക്ക് ഐറ്റംസിൻ്റെ അധിക വിവരണം കംപ്രസ് ചെയ്തതായി കാണപ്പെട്ടതിനാൽ വായിക്കാൻ ബുദ്ധിമുട്ടായിരുന്നു. Release 5.0-ൽ, മികച്ച വായനാക്ഷമതയ്ക്കായി ഈ വിവരണം ഒന്നിലധികം വരികളിൽ അച്ചടിച്ചെങ്കിലും പേജ് ഉപഭോഗം വർധിച്ചു. ഈ പ്രശ്നം പരിഹരിച്ചു. TallyPrime Release 5.1 മുതൽ, ഇൻവോയ്‌സിലെ Description of Goods-ന് കീഴിൽ കാര്യക്ഷമമായ സ്ഥല വിനിയോഗവും വ്യക്തതയും ഉറപ്പാക്കിക്കൊണ്ട് അധിക വിവരണം ഒറ്റ വരിയിൽ അച്ചടിക്കും.
മെച്ചപ്പെടുത്തിയ DIY പിന്തുണ | സാധാരണ ലൈസൻസിംഗ് പ്രശ്‌നങ്ങളും വിജ്ഞാന വിടവും പരിഹരിക്കാനുള്ള എളുപ്പവഴികൾ
ലൈസൻസിംഗ് പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഞങ്ങൾ എളുപ്പമാക്കിയിരിക്കുന്നു! TallyHelp-ൽ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമായ ലളിത പരിഹാരങ്ങൾ ആക്‌സസ് ചെയ്യാൻ Get Help ക്ലിക്ക് ചെയ്യുക. കൂടാതെ, GSTR-1, GSTR-3B, CMP-08 അപ്‌ലോഡ് പ്രിവ്യൂ റിപ്പോർട്ടുകളിലെ പുതിയ സഹായ ഐക്കൺ (info) TallyHelp-ൽ നിർദ്ദേശങ്ങളും വീഡിയോകളും വേഗത്തിൽ കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു! നിർദ്ദേശങ്ങൾ നിങ്ങൾക്ക് ഉപയോഗപ്രദമെങ്കിൽ, TallyHelp സ്ക്രീനിൻ്റെ താഴെയുള്ള (Helpful?) ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും നിങ്ങൾക്ക് മികച്ച സേവനം നൽകുവാൻ ഞങ്ങളെ സഹായിക്കുന്നു. നന്ദി!
Bilingual Invoice Format – 2-ൽ സൗദി റിയാലിൻ്റെ ശരിയായ സ്ഥാനം
മുമ്പ്, Bilingual Invoice Format – 2-ൽ അറബിയിൽ തുകയ്‌ക്ക് മുമ്പ് സൗദി റിയാൽ അച്ചടിച്ചിരുന്നു. ഇപ്പോൾ, സൗദി അറേബ്യയിൽ പിന്തുടരുന്ന രീതി അനുസരിച്ച് തുകയ്ക്ക് ശേഷം ഇത് അച്ചടിക്കും.
സെയിൽസ് വൗച്ചറുകളിൽ തുകയോട് ചേർന്ന് ഫഖത് പ്രത്യക്ഷപ്പെടുന്നു
മുമ്പ്, Sales Vouchers for Single – Arabic – Format-1, Format-2 എന്നിവൽ അറബിയിലുള്ള തുകക്കൊപ്പം ഫഖത് എന്ന് കാണപ്പെട്ടിരുന്നില്ല. ഇത് പരിഹരിച്ചു. ഇപ്പോൾ, അറബിയിൽ ഫഖത് എന്ന് തുകയ്‌ക്കൊപ്പം ദൃശ്യമാകും.
അറബി വാക്കുകളിൽ തുക പ്രദർശിപ്പിക്കുകയും പ്രിൻ്റ് ചെയ്യുകയും ചെയ്യുക
മുമ്പ്, തിരഞ്ഞെടുത്ത ഡിസ്‌പ്ലേ/പ്രിൻ്റ് ഭാഷ പരിഗണിക്കാതെ വൗച്ചറുകളിലെ തുക ഇംഗ്ലീഷിൽ പ്രദർശിപ്പിക്കുകയും പ്രിൻ്റ് ചെയ്യുകയും ചെയ്‌തിരുന്നു. TallyPrime Release 5.1 മുതൽ, ഡിസ്‌പ്ലേ/പ്രിൻ്റ് ഭാഷ അറബിയായി സജ്ജീകരിക്കുമ്പോൾ, വൗച്ചറുകളിലെ തുക അറബിയിൽ പ്രദർശിപ്പിക്കുകയും പ്രിൻ്റ് ചെയ്യുകയും ചെയ്യും.
പ്രദർശന ഭാഷ ഇപ്പോൾ Arabic ആയി കാണിക്കുന്നു
മുമ്പ്, അറബി ഭാഷ തിരഞ്ഞെടുക്കാനുള്ള ഡിസ്പ്ലേ ലാംഗ്വേജ് ഓപ്ഷൻ Arabic (Saudi Arabia) എന്നാണ് ലിസ്റ്റ് ചെയ്തിരുന്നത്. TallyPrime Release 5.1-ൽ ഓപ്‌ഷൻ Arabic ആയി ദൃശ്യമാകും.